എംപിമാരുമായുള്ള ചര്‍ച്ച ബഹിഷ്കരിച്ച് കെ മുരളീധരനും കെ സുധാകരനും; തീരുമാനമാവാതെ സ്ഥാനാര്‍ത്ഥി പട്ടിക

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ കു‍ഴങ്ങി കോണ്‍ഗ്രസ്. ഗ്രൂപ്പുക‍ളുടെ അപ്രമാദിത്വം നിലനിര്‍ത്താന്‍ നേതാക്കള്‍ വാശിപിടിച്ചതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയം ഇന്നും പൂര്‍ത്തിയാവാന്‍ സാധ്യതയില്ലെന്നാണ് ലഭിക്കുന്ന വിവരം.

എംപിമാരുമായുള്ള ചർച്ച ബഹിഷ്കകരിച്ച് കെ മുരളീധരനും, കെ സുധാകരനും. മുരളീധരന്‍ ദില്ലിയില്‍ ഉണ്ടെങ്കിലും ചര്‍ച്ചയില്‍ പങ്കെടുക്കുന്നില്ല.

ഇരുവരെയും ബന്ധപ്പെടാന്‍ മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നാളെയുണ്ടാവുമെന്നാണ് താരീഖ് അന്‍വര്‍ നിലവില്‍ പ്രതികരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News