ബഹുമുഖ പ്രതിഭയായ ബോളിവുഡ് താരം പ്രിയങ്ക ചോപ്രയാണ് തന്റെ പുതിയ സംരഭം പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങളും വിശേഷങ്ങളുമായി ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയത്.
പ്രിയങ്കയുടെ തൊപ്പിയിൽ മറ്റൊരു തൂവൽ കൂടി എന്ന് പറഞ്ഞാണ് ആരാധകർ താരത്തിന്റെ പുതിയ പ്രഖ്യാപനത്തെ ഏറ്റെടുത്തത്. അഭിനേത്രിയും എഴുത്തുകാരിയും ഗായികയും നിർമ്മാതാവുമായ പ്രിയങ്ക ചോപ്ര പുതിയ കാൽവെയ്പ്പാണ് ന്യൂയോർക്കിൽ സോന എന്ന പേരിൽ തുടങ്ങുന്ന ഇന്ത്യൻ റെസ്റ്റോറന്റ് .
ഈ മാസം അവസാനത്തോടെ ഭക്ഷണ പ്രേമികൾക്കായി തുറന്നിടുന്ന റെസ്റ്റോറന്റിന്റെ പൂജാ വേളയിലെ കുറെ ചിത്രങ്ങളോടൊപ്പമാണ് പ്രിയങ്ക തന്റെ പുതിയ സംരംഭത്തെ പരിചയപ്പെടുത്തുന്നത്. ചടങ്ങിൽ ഗായകനായ ഭർത്താവ് നിക്ക് ജോനാസ്, അമ്മ മധു ചോപ്ര എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും നടി പങ്കു വച്ചിട്ടുണ്ട്.
ഇന്ത്യൻ വിഭവങ്ങൾ വിളമ്പുന്ന റെസ്റ്റോറന്റ് ഈ മാസം അവസാനം തുറക്കുമെന്നും പ്രശസ്ത ഷെഫ് ഹരി നായക് അടുക്കളയുടെ ചുമതല വഹിക്കുമെന്നും പ്രിയങ്ക തന്റെ പോസ്റ്റിൽ പങ്കുവെച്ചു.
ന്യൂയോർക്കിൽ പുതിയ റെസ്റ്റോറന്റ് തുടങ്ങുന്നതിന്റെ ത്രില്ലിലാണ് താനെന്നും ഇന്ത്യൻ സംസ്കാരത്തോടും ഭക്ഷണത്തോടുള്ള തന്റെ അടങ്ങാത്ത അഭിനിവേശമാണ് ഈ ഉദ്യമത്തിന് പുറകിലെന്നും പ്രിയങ്ക കുറിക്കുന്നു.
ബോളിവുഡ് താരം പ്രിയങ്ക ചോപ്രക്ക് ദൈവത്തിന്റെ സ്വന്തം നാടുമായും ഒരു ബന്ധമുണ്ട്. പ്രിയങ്കയുടെ മുത്തശ്ശി മേരി ജോൺ കേരളത്തിലെ ഒരു യാക്കോബായ സിറിയൻ ക്രിസ്ത്യാനിയായിരുന്നു. കോട്ടയം ജില്ലയിലെ കുമരകം കവാലപ്പാറ കുടുംബത്തിൽപ്പെട്ടവർ. പ്രിയങ്കയുടെ മാതാ പിതാക്കളായ അശോക് ചോപ്രയും മധു ചോപ്രയും പഞ്ചാബ് സ്വദേശികളാണ്.
Get real time update about this post categories directly on your device, subscribe now.