അതിനിപ്പോ ഞാൻ എന്ത് ചെയ്യണം?ശ്രീനിവാസനും ഞാനും നല്ല സുഹൃത്തുക്കളാണ് .ശ്രീനിവാസന്റെ വെളിപ്പെടുത്തലിന് മമ്മൂട്ടിയുടെ ക്‌ളാസ്സ്‌ മറുപടി

മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റ് എന്ന പുതിയ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെടുത്തി നടത്തിയ പത്ര സമ്മേളനത്തിനിടെ,മമ്മൂട്ടി മാധ്യമപ്രവർത്തകരുടെ ഗൗരവകരമായ ചോദ്യങ്ങൾ രസകരമായി നേരിട്ടു. ഇലക്ഷൻ അടുത്തിരിക്കുന്നതിന്നാലും നിരവധി സിനിമാതാരങ്ങൾ ഇക്കുറി ഇലക്ഷൻ രംഗത്ത് സജീവമായി രംഗത്തുള്ളതിനാലും വ്യക്തമായ രാഷ്ട്രീയ ചോദ്യങ്ങൾ മാധ്യമപ്രവർത്തകരുടെ ഭാഗത്തുനിന്ന് ഉണ്ടായി.

മമ്മൂട്ടി സജീവമായ് രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുമോ എന്ന ചോദ്യത്തിന് എന്റെ രാഷ്ട്രീയം സിനിമയാണെന്ന വളരെ വ്യക്തമായ മറുപടിയിലൂടെ മമ്മൂട്ടി ആരാധകരുടെ കയ്യടി നേടി.കഴിഞ്ഞ ദിവസം നടൻ ശ്രീനിവാസൻ നടത്തിയ ഒരു വെളിപ്പെടുത്തലിനെകുറിച്ചുള്ള ചോദ്യങ്ങൾക്ക് വളരെ രസകരമായാണ് മമ്മൂട്ടി മറുപടി നൽകിയത്.

പിണറായി വിജയന്റെ ഒരു ഇന്റർവ്യു എടുക്കാൻ ആദ്യം തീരുമാനിച്ചത് മമ്മൂക്കയെയാണ്. പിന്നീട് ശ്രീനിവാസനാണ് അത് ചെയ്‌തത്. അന്ന് കെെരളി ടിവിയിലെ ആളുകൾ പറഞ്ഞു, മമ്മൂട്ടിയും പിണറായി വിജയനും ഒരുമിച്ച് ഇരുന്നാൽ ഒരു മസിലുപിടിത്തമായി പോകും. ചിരിക്കാത്ത പിണറായി വിജയനെയാണ് അതുവരെ ആളുകൾ കണ്ടിരുന്നത്. അതുകൊണ്ട് അഭിമുഖത്തിനു മമ്മൂട്ടിക്ക് പകരം തന്നെ ചുമതലപ്പെടുത്തി എന്നാണ് ശ്രീനിവാസൻ പറഞ്ഞത്.

പിണറായി വിജയനെ ചിരിപ്പിക്കാൻ വേണ്ടി താങ്കൾ ചെയർമാനായിരിക്കുന്ന സ്ഥാപനത്തിൽ നിന്ന് ശ്രീനിവാസനെ ചുമതലപ്പെടുത്തിയെന്നാണ് പറഞ്ഞത്. ശ്രീനിവാസൻ ഇതു വലിയൊരു പ്രസ്‌താവനയായിട്ട് പറഞ്ഞിട്ടുണ്ട് എന്ന മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് അതിനിപ്പോ ഞാൻ എന്ത് ചെയ്യണം? എന്നായിരുന്നു മമ്മൂട്ടിയുടെ മറുചോദ്യം.

മമ്മൂക്കയെയാണല്ലോ ആദ്യം അഭിമുഖം എടുക്കാൻ ഏൽപ്പിച്ചത്? എന്ന് വീണ്ടും.
ഞാനാണ് ചാനൽ ചെയർമാൻ, എന്നെ ആര് ഏൽപ്പിക്കാനാണ്? എന്ന കുറിക്കുകൊള്ളുന്ന ചോദ്യം.അപ്പോൾ ശ്രീനിവാസൻ പറഞ്ഞത് നുണയാണെന്നാണോ?എന്ന വീണ്ടും മാധ്യമപ്രവർത്തകൻ.നിങ്ങൾ പുള്ളിയോട് ചോദിക്ക്, ഞാൻ പറഞ്ഞിട്ടില്ല. അദ്ദേഹത്തിനു എന്തും പറയാമല്ലോ!ഞാനും ശ്രീനിവാസനും നല്ല സുഹൃത്തുക്കളാണ്, വളരെ കാലം പണ്ടേ…ശ്രീനിവാസൻ പറഞ്ഞത് ഞാൻ കണ്ടിട്ടില്ല.

സ്വതവേ ഇത്രയും വിശദമായ വിശദീകരണങ്ങൾ മമ്മൂട്ടിയിൽ നിന്നും ഉണ്ടാകാറില്ല.എന്നാൽ എല്ലാ ചോദ്യങ്ങളോടും അദ്ദേഹം കൃത്യമായ മറുപടി പറയുകയായിരുന്നു

തനിക്ക് രാഷ്ട്രീയമുണ്ടെങ്കിലും സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങാന്‍ നിലവില്‍ താല്‍പ്പര്യമില്ലെന്ന് മമ്മൂട്ടി വ്യക്തമാക്കി. തന്റെ ഏറ്റവും വലിയ രാഷ്ട്രീയമാണ് താന്‍ ഇപ്പോള്‍ ചെയ്ത് കൊണ്ടിരിക്കുന്നത്, സിനിമ എന്നും അദ്ദേഹം പറഞ്ഞു.

എല്ലാത്തവണയും എറണാകുളം ജില്ലയിൽ മമ്മൂട്ടി മത്സരിക്കുമെന്ന വാർത്തകൾക്ക് വലിയ പ്രാധാന്യം കിട്ടാറുണ്ട്. താനും ഇക്കാര്യം കേൾക്കാറുണ്ടെന്ന് മമ്മൂട്ടി വ്യക്തമാക്കുന്നു. സജീവ രാഷ്ട്രീയത്തിലേക്കില്ല. സിനിമയാണ് തന്റെ രാഷ്ട്രീയം. മത്സരിക്കണമെന്നാവശ്യപ്പെട്ട് ഒരു രാഷ്ട്രീയപ്പാർട്ടിയും സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.തന്നെ ആരും തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിട്ടില്ലെന്നും താനും ആരെയും സമീപിച്ചിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.

തല്‍ക്കാലം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും മമ്മൂട്ടി വ്യക്തമാക്കി.ഭാവിയില്‍ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് പ്രതീക്ഷിക്കാമോ എന്ന ചോദ്യത്തിന്, അത് എന്തിനാ നിങ്ങള്‍ പ്രതീക്ഷിക്കുന്നത്, ഞാനല്ലേ പ്രതീക്ഷിക്കേണ്ടത് എന്നായിരുന്നു മറുപടി.

തമിഴ്‌നാട്ടില്‍ നടന്മാര്‍ കൂട്ടത്തോടെ രാഷ്ട്രീയത്തിലിറങ്ങുന്നത് ചൂണ്ടിക്കാട്ടിയപ്പോള്‍ മലയാളത്തില്‍ അത് കാണാന്‍ സാധ്യതയില്ലെന്നാണ് തോന്നുന്നതെന്നും മമ്മൂട്ടി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News