ജനകീയ നേതാക്കളും യുവാക്കളും കലാകാരൻമാരും വിവിധമേഖലകളിലെ വിദഗ്‌ധരുമടങ്ങുന്ന മികച്ചനിര എൽ ഡി എഫിന് :ബിരുദധാരികളായ 42 പേർ:വനിതകൾ 12

സംസ്ഥാനത്ത്‌ വികസനവും ക്ഷേമവും ഉറപ്പാക്കുന്ന അഴിമതി രഹിത തുടർഭരണത്തിന്‌ കരുത്തുറ്റ സ്‌ഥാനാർഥികളെ സിപിഐ എം പ്രഖ്യാപിച്ചു. പാർടിയുടെ ഉന്നത ജനകീയ നേതാക്കളും യുവാക്കളും കലാകാരൻമാരും വിവിധമേഖലകളിലെ വിദഗ്‌ധരുമടങ്ങുന്ന മികച്ച നിരയാണ്‌ മതനിരപേക്ഷ കേരളത്തിനായി ജനവിധിതേടുന്നത്‌.

പിണറായി വിജയൻ,ഗോവിന്ദൻമാഷ്,എം എം മണി, കെ കെ ശൈലജടീച്ചർ,ടി പി രാമകൃഷ്ണൻ,കെ രാധാകൃഷ്ണന്‍ ,കെ ൻ ബാലഗോപാൽ ,പി.രാജീവ് എന്നിവരാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് മെമ്പർമാരായ സ്ഥാനാർത്ഥികൾ

രണ്ട് വട്ടം തുടർച്ചയായി വിജയിച്ചവരിൽ 33 സിറ്റിങ് എം എൽ എമാർ, 5 മന്ത്രിമാർ. എല്ലാവരും പകരം വക്കാൻ കഴിയില്ല എന്ന് തോന്നിപ്പിക്കുന്നവർഅവർ വഴിമാറുന്നു. പകരം അവർക്കൊപ്പമോ മുൻപോ അതേ ആവേശത്തോടെ, ആത്മാർത്ഥതയോടെ കൊടി പിടിച്ചവരെ, സംഘാടനം നടത്തിയവരെ, പാർട്ടിയെ നയിച്ചവരെ, ചെറുപ്പക്കാരെ കൃത്യമായി പരിഗണിച്ചിരിക്കുന്നു.

  • ബിരുദധാരികളായ 42 പേർ

  • ബിരുദാനന്തര ബിരുദമുള്ള 14 പേർ

  • പി എച്ഡി നേടിയ 2 പേർ

  • അഭിഭാഷകരായ 28 പേർ

  • എംബിബിഎസ്‌ ബിരുദമുള്ള

    2 പേർ

  • വനിതകൾ 12

  • യുവജന വിദ്യാർത്ഥി പ്രസ്ഥാനങ്ങളിൽ നിന്ന് 13 പേർ

  • 30 വയസ്സിൽ താഴെയുള്ള 4 പേർ

  • 30-40നും ഇടയിൽ പ്രായമുള്ള 8 പേർ

  • 31നും 41 നും ഇടയിലുള്ള 8 പേർ

  • 41നും 51 നും ഇടയിലുള്ള 13 പേർ

  • 51നും 61 നും ഇടയിലുള്ള 33 പേർ

  • 60 ന്‌ മുകളിൽ വയസുള്ള 24 പേർ

15ാം നിയമസഭാ തെരഞ്ഞെടുപ്പിനായി മുഖ്യമന്ത്രിയും സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗവുമായ പിണറായി വിജയൻ അടക്കമുള്ള 83 സ്‌ഥാനാർഥികളെയാണ്‌ സംസ്‌ഥാന സെക്രട്ടറിയുടെ താൽകാലിക ചുമതലയുള്ള എ വിജയരാഘവൻ ഇന്ന്‌ പ്രഖ്യാപിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News