സിപിഐ എം സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത് മുതിർന്ന നേതാക്കൾക്കൊപ്പം സമൂഹത്തിന്റെവിവിധ മേഖലകളിലുള്ളവർ

സി പി ഐ എമ്മിന്റെ മുതിർന്ന നേതാക്കൾക്കൊപ്പം  സമൂഹത്തിന്റെവിവിധ മേഖലകളിലുള്ളവർക്ക് മികച്ച പ്രാതിനിധ്യമാണ് സിപിഐ എം സ്ഥാനാര്‍ത്ഥി പട്ടികയിലുള്ളത്. വിദ്യാര്‍ഥി യുവജന രംഗത്തുള്ള 13 പേര്‍ പട്ടികയിൽ ഇടംപിടിച്ചു. 12 വനിതകളും ഇക്കുറി ജനവിധി തേടും.

സി പി ഐ എം സംസ്ഥാന സെക്രട്ടിയേറ്റിൽ നിന്നും മുഖ്യമന്ത്രി പിണറായി വിജയൻ , മന്ത്രിമാരായ കെ കെ ശൈലജ , ടി പി രാമകൃഷ്ണൻ , എംഎം മണി എന്നിവരും എം വി ഗോവിന്ദൻ മാസ്റ്റർ , കെ രാധാകൃഷ്ണൻ , പി രാജീവ്, കെ.എൻ ബാലഗോപാൽ തുടങ്ങി എട്ടുപേർ മത്സരിക്കുമ്പോൾ തുല്യ പ്രാധാന്യമാണ് യുവതലമുറയ്ക്കും നൽകിയത്.

ജെയ്ക് സി തോമസ്, സച്ചിന്‍ദേവ്, ലിന്റോ ജോസ്, പി മിഥുന എന്നീ 30 വയസിൽ താഴെയുള്ള 4 പേർ.

31നും 41 നും ഇടയിലുള്ള 8 പേരും 41നും 51 നും ഇടയിലുള്ള 13 പേരും 51നും 61 നും ഇടയിലുള്ള 33 പേരും 60 ന് മുകളില്‍ വയസുള്ള 24 പേരുമാണ് മത്സരിക്കുന്നത്.

42 പേര്‍ ബിരുദധാരികളാണ്. 28 പേര്‍ അഭിഭാഷകർ. ബിരുദാനന്തര ബിരുദമുള്ള 14 പേരും പി എച്ഡി നേടിയ 2 പേരും എംബിബിഎസ് ബിരുദംനേടി ഡോക്ടര്‍മാരായി പ്രാക്ടീസ് ചെയ്യുന്ന 2 പേരും ആർക്കിടെക്റ്റിൽ ബിരുദമുള്ള ഒരാളും സ്ഥാനാർത്ഥി പട്ടികയിലുണ്ട്.

സ്ഥാനാര്‍ഥികളില്‍ 12 പേര്‍ വനിതകളാണ്. ഇതില്‍ എട്ട് പേർ പുതുമുഖങ്ങളാണ്. മന്ത്രിമാരായ ജെ മേഴ്‌സിക്കുട്ടിയമ്മ, കെ കെ ശൈലജ, എംഎല്‍എമാരായ വീണാ ജോര്‍ജ്, യു പ്രതിഭ എന്നിവരാണ് വീണ്ടും ജനവിധി തേടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News