സിപിഐഎം പ്രഖ്യാപിച്ചത് പരിചയ സമ്പന്നരും, പുതുമുഖങ്ങളും, യുവാക്കളും, വനിതകളും ഉള്‍പ്പെടുത്തിയ 83 പേരുടെ സ്ഥാനര്‍ത്ഥി പട്ടിക

പരിചയ സമ്പന്നരും, പുതുമുഖങ്ങളും, യുവാക്കളും, വനിതകളും ഉള്‍പ്പെടുത്തിയ 83 പേരുടെ സ്ഥാനര്‍ത്ഥി പട്ടികയാണ് , സിപിഐഎം പ്രഖ്യാപിച്ചത്. മഞ്ചേശ്വരം, ദേവികുളം എന്നീ സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പിന്നീട് തീരുമാനിക്കും.

നിലവിലത്തെ മന്ത്രിസഭയില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആരോഗ്യ മന്ത്രി കെ കെ ഷൈലജ ടീച്ചര്‍ , എംഎം മണി,ടിപി രാമകൃഷ്ണന്‍ , കടകംപളളി സുരേന്ദ്രന്‍ , എസി മൊയ്തീന്‍ , ജെ മേ‍ഴ്സികുട്ടിയമ്മ ,കെ ടി ജലീല്‍ എന്നീവര്‍ യഥാ ക്രമം ധര്‍മ്മടം, മട്ടന്നൂര്‍, ഉടുംമ്പുഞ്ചോല, പേരാമ്പ്ര , ക‍ഴക്കൂട്ടം, കന്നുംകുളം ,കുണ്ടറ തവന്നൂര്‍ സീറ്റുകളില്‍ ജനവിധി തേടും.

സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ നിന്ന് എംവിഗോവിന്ദന്‍ മാസ്റ്റര്‍ തളിപറമ്പിലും, കെ രാധാകൃഷ്ണന്‍ ചേലക്കരയിലും, കെ എന്‍ ബാലഗോപാല്‍ കൊട്ടരക്കരയിലും പി രാജീവ് കളമശേരിയിലും, സ്ഥാനാര്‍ത്ഥികളാവും. ഉദുമയില്‍ മുന്‍ എംഎല്‍എ സിഎച്ച് കുഞ്ഞമ്പു, തൃക്കരിപ്പൂരില്‍ നിവിലെ എംഎംഎല്‍ എം രാജഗോപാല്‍, പയ്യന്നൂര്‍ ജില്ലാ സെക്രട്ടരിയേറ്റ് അംഗം ടിഐ മധുസൂധനനന്‍, അ‍ഴീക്കോട് കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്‍റെ മുന്‍ അധ്യക്ഷന്‍ കെ വി സുമേഷ്, കല്യാശേരിയില്‍ എസ്എഫ്ഐ മുന്‍ സംസ്ഥാന സെക്രട്ടരി എം വിജിന്‍, പേരാവൂരില്‍ സിപിഐഎം ഏരിയാസെക്രട്ടറി സക്കീര്‍ ഹുസൈന്‍ , തലശേരിയില്‍ നിലവിലത്തെ എംഎല്‍എ എ എന്‍ ഷംസീര്‍ എന്നീവര്‍ ജനവിധി തേടും.

മാനന്തവാടിയില്‍ നിലവിലെ എംഎല്‍എ ഒ ആര്‍ കേളു, സുല്‍ത്താന്‍ ബത്തേരിയില്‍ മുന്‍ കെപിസിസി സെക്രട്ടറി എംഎസ് വിശ്വനാഥന്‍, എന്നീവര്‍ മല്‍സരിക്കും. ബാലുശേരിയില്‍ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിന്‍ദേവ്. കൊയിലാണ്ടിയില്‍ കോ‍ഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കാനത്തില്‍ ജമീല, കോ‍ഴിക്കോട് നോര്‍ത്തില്‍ മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ബേപ്പൂരില്‍ ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്‍റ് പി എ മുഹമ്മദ് റിയാസ്, തിരുവമ്പാടിയില്‍ കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്‍റ് ലിന്‍റോ ജോസഫ്, എന്നീവരാവും സ്ഥാനാര്‍ത്ഥി.

മലപ്പുറം സ്പിന്നിംഗ് മില്ലന്‍റെ ചെയര്‍മാന്‍ പാലൊളി അബ്ദുറഹിമാന്‍, തിരൂരില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റി അംഗം ഗഫൂര്‍ പി ലില്ലിസ് വേങ്ങരയില്‍ ഡിവൈഎഫ്ഐ വനിതാ നേതാവ് പി .ജിജി, വണ്ടൂരില്‍ മുന്‍ പഞ്ചായത്ത് പസിഡന്‍റ് പി മിഥുന, മങ്കടയില്‍ മുന്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. റഷീദലി, പൊന്നാനിയില്‍ സിഐടിയു ദേശീയ സെക്രട്ടറി പി നന്ദകുമാര്‍ എന്നീവര്‍ ആണ് എല്‍ഡിഎഫിന് വേണ്ടി പട നയിക്കുന്നത് .

തൃത്താലയില്‍ മുന്‍ എംപി എംബി രാജേഷ്, തരൂരില്‍ ഡിവൈഎഫ്ഐ നേതാവ് പിപി സുമോദ്, ആലത്തൂരിലും, നെന്‍മാറയിലും എംഎല്‍എമാരായ കെ ഡി പ്രസേനന്‍, കെ ബാബു, ഷൊര്‍ന്നൂരില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി മമ്മികുട്ടി, ഒറ്റപാലത്ത് ഡിവൈഎഫ്ഐ സംസ്ഥാന നേതാവ് അഡ്വ. കെ പ്രേംകുമാര്‍, കോങ്ങാട് മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ അഡ്വ. കെ ശാന്തകുമാരി, പാലക്കാട് ലോയേ‍ഴ്സ് യൂണിയന്‍ സംസ്ഥാന സെക്രട്ടറി അഡ്വ. സിപി പ്രമേദ്, മലമ്പു‍ഴയില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ എ പ്രഭാകരന്‍ എന്നീവര്‍ ജനവിധി തേടും.

മണലൂരില്‍ നിലവിലെ എംഎല്‍എ മുരളീ പെരുന്നെല്ലി, ഗുരുവായൂരില്‍ മുന്‍ നഗരസഭാ അധ്യക്ഷന്‍ എകെ അക്മ്പര്‍ പുതുക്കാട് ,വടക്കാഞ്ചേരിയില്‍ എന്നീ സീറ്റുകളില്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങള്‍ ആയ കെകെ രാമചന്ദ്രന്‍ , സേവ്യര്‍ ചിറ്റിലപളളി ഇരിങ്ങാലകുടയില്‍ തൃശൂര്‍ മുന്‍ മേയര്‍ പ്രൊഫസര്‍ ആര്‍ ബിന്ദു, എന്നീവരാണ് പോരാട്ടത്തിനിറങ്ങുന്നത്.

ആലുവാ സീറ്റില്‍ ആര്‍ക്കിടെക്റ്റ് ആയ ഷെല്‍നാ നിഷാദ് അലി, കുന്നത്തുനാട്ടില്‍ പിവി ശ്രീനിജന്‍ , വൈപ്പിനില്‍ ജില്ലാ നേതാവ് കെ എന്‍ ഉണ്ണികൃഷ്ണന്‍, കൊച്ചിയിലും , തൃപ്പുണിത്തറ കോതമംഗലം, യഥാക്രമം കെജെ മാക്സി, എംസ്വരാജ്, ആന്‍റണി ജോണ്‍ എന്നീവര്‍ ജനവിധി തേടും. തൃക്കാക്കരയില്‍ സാമൂഹ്യ പ്രവര്‍ത്തകനും, ഡോക്ടറുമായ ഡോ. ജെ ജെക്കമ്പ് ആണ് മല്‍സരിക്കുക.

ഏറ്റുമാനൂരില്‍ കോട്ടയം ജില്ലാ സെക്രട്ടറി വി എന്‍ വാസവന്‍, കോട്ടയത്ത് മുന്‍ ജില്ലാ പഞ്ചായത്ത് അംഗം കെ അനില്‍ കുമാര്‍ , പുതുപളളിയ്ില്‍ എസ്എഫ്ഐ മുന്‍ സംസ്ഥാന പ്രസിഡന്‍റ് ജെയക്ക് സി തോമസ്, അരൂരില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ദലീമാ ജോജോ, ആലപ്പു‍ഴയില്‍ സിഐടിയു നേതാവ് പിപി ചിത്തരഞ്ജന്‍, അമ്പലപ്പു‍ഴയില്‍ ജില്ലാ കമ്മറ്റി അംഗം എച്ച് സലാം, കായംകുളം ചെങ്ങന്നൂരിലും എംഎല്‍എമാരായ അഡ്വ. യു പ്രതിഭ, സജി ചെറിയാന്‍ എന്നീവരാണ് മല്‍സരിക്കുക.

മാവേലിക്കരയില്‍ എംഎസ് അരുണ്‍കുമാര്‍ ആറന്‍മുള, കോന്നി എന്നീ സീറ്റുകളില്‍ വീണാജോര്‍ജ്ജ്, കെയു ജനീഷ്കുമാര്‍ എന്നീവരാണ് ജനവിധി തേടുക. ഇരവിപുരത്ത് എം നൗഷാദ്, കൊല്ലം എം മുകേഷ്, എന്നീ എംഎല്‍എമാര്‍ വീണ്ടും ജനവിധി തേടും. വര്‍ക്കല, വാമനപുരം, കാട്ടക്കട, നെയ്യാറ്റിന്‍ക്കര, പാറശാല,വട്ടിയൂര്‍ക്കാവ് എന്നീ മണ്ഡലങ്ങളില്‍ നിലവിലെ എംഎല്‍എമാരായ അഡ്വ. വി .ജോയി, അഡ്വ. ഡികെ മുരളി, അഡ്വ. ഐബി സതീഷ്, കെ ആന്‍സലന്‍, സികെ ഹരീന്ദ്രന്‍, വികെ പ്രശാന്ത് എന്നീവര്‍ ജനവിധി തേടും.

ആറ്റിങ്ങലില്‍ ചിറയിന്‍കീ‍ഴ് ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷ ഒ. എസ് അംബിക , നേമം മുന്‍ എംഎല്‍എ വി ശിവന്‍കുട്ടി എന്നീവരാണ് പേരിനിറങ്ങുന്നത്. സിപിഐഎം പിന്തുണക്കുന്ന ഒന്‍പത് സ്വതന്ത്രരുടെ പേരുകളും പ്രഖ്യാപിച്ചു കുന്നമംഗലത്തും, കൊടുവളളിയിലും , താനൂരിലും, നിലമ്പൂരിലും, സിറ്റംഗ് എംഎല്‍എമാരായ പിടിഎ റഹീം, കരാട്ട് റസാഖ്, വി അബ്ദുറഹിമാന്‍ എന്നീവര്‍ മല്‍സരിക്കും.

കൊണ്ടോട്ടി സുലൈമാന്‍ ഹാജി, പെരിന്തല്‍മണ്ണ കെപി മുസ്തഫ, എറണാകുളം ഷാജി ജോര്‍ജ്ജ്, ചവറയില്‍ സുജിത്ത് വിജയന്‍ എന്നീവരാണ് ജനവിധി തേടുക. മലപ്പുറം ലോകസഭ മണ്ഡലത്തില്‍ എസ്എഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ വിപി സാനു മല്‍സരിക്കും. മാഹി നിയോജക മണ്ഡലത്തില്‍ മല്‍സരിക്കുന്ന എന്‍ ഹരിദാസന്‍ മാസ്റ്റര്‍ക്ക് സിപിഐഎം പിന്തുണ നല്‍കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News