
തിരുവനന്തപുരം നേമം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി വി. ശിവന്‍കുട്ടി മത്സരിക്കും.എസ്.എഫ്.ഐ.-യിലൂടെയാണ് വി. ശിവന്‍കുട്ടി രാഷ്ട്രീയപ്രവേശം നടത്തിയത്. എസ്.എഫ്.ഐ-യുടെ ജില്ലാ പ്രസിഡന്റായും, സെക്രട്ടറി ആയും, സംസ്ഥാന പ്രസിഡന്റായും, സെക്രട്ടറി ആയും പ്രവര്‍ത്തിച്ചിട്ടുണ്ട്. പില്‍ക്കാലത്ത് എസ്.എഫ്.ഐ-യുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ആയി സേവനമനുഷ്ഠിച്ചിരുന്നു.
നേമം
വി. ശിവന്‍കുട്ടി
വയസ് – 67
ജനനം – 1954 നവംബര്‍ 11
പിതാവ് – എം. വാസുദേവന്‍ പിള്ള
മാതാവ് – പി.കൃഷ്ണമ്മ
വിദ്യാഭ്യാസം – ബി.എ, ( എല്‍എല്‍ബി – പൂര്‍ത്തിയാക്കി )
ഭാര്യ – ആര്‍. പാര്‍വതിദേവി
മകന്‍ – ഗോവിന്ദ് ശിവന്‍
പുരസ്‌കാരങ്ങള്‍ – മികച്ച പൊതു പ്രവര്‍ത്തകനുള്ള വരദരാജന്‍ നായര്‍ അവാര്‍ഡ് (2013)
പട്ടിക വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ള ജനങ്ങള്‍ക്ക് വേണ്ടി നടത്തിയ വിവിധ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംബദ്ക്കര്‍ അവാര്‍ഡ് ( 2013)
സംഘടന, പൊതു ചുമതലകള്‍
സിപിഎം സംസ്ഥാന കമ്മിറ്റി അംഗം
സിപഐടിയു സംസ്ഥാന സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി
ചെയര്‍മാന്‍ കില
ഡയറക്ടര്‍ ട്രാവന്‍കൂര്‍ ടൈറ്റാനിയം
പ്രസിഡന്റ്, എയര്‍പോര്‍ട്ട് ടാക്‌സി വെല്‍ഫയര്‍ അസോസിയേഷന്‍
ജനറല്‍ സെക്രട്ടറി, ഗവ. പ്രസ് യൂണിയന്‍ സിഐടിയു
പ്രസിഡന്റ് ടൈറ്റാനിയം ലേബര്‍ യൂണിയന്‍
കേരള സര്‍വകലാശാല സെനറ്റ് അംഗം
ഭവനം ഫൗണ്ടേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം
ഉള്ളൂര്‍ പഞ്ചായത്ത് മുന്‍ പ്രസിഡന്റ്
തിരുവനന്തപുരം കോര്‍പ്പറേഷന്‍ മുന്‍ മേയര്‍
എംഎല്‍എ ( തിരുവനന്തപുരം ഈസ്റ്റ്, നേമം )
ഓള്‍ ഇന്ത്യാ മേയേഴ്‌സ് കമ്മിറ്റി മുന്‍ ജോയിന്റ് സെക്രട്ടറി
എസ്എഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന സെക്രട്ടറി, പ്രസിഡന്റ്
എസ്എഫ്‌ഐ മുന്‍ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here