തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കടകംപള്ളി സുരേന്ദ്രന്‍ മത്സരിക്കും

തിരുവനന്തപുരം കഴക്കൂട്ടം മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കടകംപള്ളി സുരേന്ദ്രന്‍ മത്സരിക്കും.കേരളത്തിലെ സഹകരണവും ടൂറിസവും ദേവസ്വവും വകുപ്പ് മന്ത്രിയാണ് സി.പി.ഐ.എം നേതാവായ കടകംപള്ളി സുരേന്ദ്രന്‍ (ജനനം:1954 ഓക്ടോബര്‍ 12). നിലവില്‍ സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റി അംഗമാണ്. 2007 -2016 വരെ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയായ് പ്രവര്‍ത്തിച്ചിരുന്നു. തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ സമര-സംഘടന പ്രവര്‍ത്തനത്തിലും പുരോഗമന സാംസ്‌കാരിക ഇടങ്ങളിലും കഴിഞ്ഞ 30 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നു.

കഴക്കൂട്ടം

കടകംപള്ളി സുരേന്ദ്രന്‍
തലസ്ഥാന ജില്ലയിലെ ഇടതുപക്ഷ സമര-സംഘടന പ്രവര്‍ത്തനത്തിലും പുരോഗമന സാംസ്‌കാരിക ഇടങ്ങളിലും കഴിഞ്ഞ 40 വര്‍ഷത്തിലധികമായി പ്രവര്‍ത്തിക്കുന്നു. തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി പ്രദേശത്ത് സി.കെ.കൃഷ്ണന്‍കുട്ടിയുടെയും ഭഗവതികുട്ടിയുടെയും മകനായി 1952 ഡിസംബര്‍ മാസം 12ന് ജനനം. ശംഭുവട്ടം ലോവര്‍ പ്രൈമറി സ്‌കൂള്‍, മാധവപുരം അപ്പര്‍ പ്രൈമറി സ്‌കൂള്‍, സെന്റ് ജോസഫ് ഹൈസ്‌കൂള്‍, എസ്.എന്‍ കോളേജ് ചെമ്പഴന്തി, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
സുലേഖയാണ് ഭാര്യ. അരുണ്‍ സുരേന്ദ്രന്‍, അനൂപ് സുരേന്ദ്രന്‍ എന്നിവര്‍ മക്കളും സ്മൃതി ശ്രീകുമാര്‍, ഗീതു എന്നിവര്‍ മരുമക്കളുമാണ്. ഈഥന്‍ ചെറുമകനാണ്.

വഹിച്ച സ്ഥാനങ്ങള്‍
• എല്‍ഡിഎഫ് സര്‍ക്കാരില്‍ സഹകരണം ടൂറിസം ദേവസ്വം വകുപ്പിന്റെ ചുമതലയുള്ള മന്ത്രി (2016-21)
• സി.പി.ഐ.(എം.) തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ സെക്രട്ടറി (2007-16)
• ഡി.വൈ.എഫ്.ഐയുടെ പ്രഥമ തിരുവനന്തപുരം ജില്ലാ സെക്രട്ടറി, സംസ്ഥാന ട്രഷറര്‍, അഖിലേന്ത്യാ വൈസ് പ്രസിഡന്റ് (1980-1995) എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു.
• കടകംപള്ളി ഗ്രാമ പഞ്ചായത്ത് അംഗവും ഗ്രാമ-പഞ്ചായത്ത് വൈസ്-പ്രസിഡന്റും ആയിരുന്നു (1977-1982).
• തിരുവനന്തപുരം ജില്ലാ കൗണ്‍സില്‍ പേട്ട ഡിവിഷനില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെ വിജയിച്ച് ജില്ലാ കൗണ്‍സില്‍ അംഗമായി (19901991).
• 1996ലെ പൊതു തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ നിന്നും മത്സരിച്ച് ഇരുപത്തിനാലായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച് നിയമസഭ സാമാജികനായി. നിയമസഭയില്‍ പിന്നോക്ക സമുദായ ക്ഷേമ സമിതി ചെയര്‍മാനായിരുന്നു (1996-2001).
• രണ്ട് തവണ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം (2006 & 2014).
• സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് (2006-2008).
• ലൈബ്രറി കൗണ്‍സിലിന്റെ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് (1995-2010).

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here