വൈക്കം നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സഖാവ്സി കെ ആശ മത്സരിക്കും

വൈക്കം നിയോജക മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സഖാവ്സി കെ ആശ മത്സരിക്കും.സി.പി.ഐ കോട്ടയം ജില്ലാ കൗണ്‍സില്‍ അംഗവും വൈക്കം നിയമസഭാ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാ സമാജികയുമാണ് സി.കെ. ആശ. വൈക്കം, വെച്ചൂര്‍ സ്വദേശിയായ സി.കെ.ആശ എ.ഐ.വൈ.എഫിന്റെ സംസ്ഥാന വൈസ് പ്രസിഡന്റും ആണ്.വിദ്യാര്‍ത്ഥി ആയിരിക്കെ എ.ഐ.എസ്.എഫിലൂടെയാണ് സി.കെ. ആശ പൊതുപ്രവര്‍ത്തനം ആരംഭിച്ചത്. കൊതവറ സെന്റ് സേവ്യഴ്സ് കോളേജ് യൂണിയന്‍ ചെയര്‍പേഴ്‌സണ്‍ ആയി രണ്ട് തവണ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പിന്നീട് എ.ഐ.എസ്.എഫിന്റെ സംസ്ഥാന എക്‌സീക്കൂട്ടീവ് അംഗമായി.

വൈക്കം

സി കെ ആശ

നിയമസഭാ തെരഞ്ഞെടുപ്പിൽ വൈക്കത്തെ ചുവപ്പണിയിക്കാൻ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി സി കെ ആശ വീണ്ടും മത്സരിക്കും. സിപിഐ ജില്ലാ കൗൺസിൽ അംഗവും എഐവൈഎഫ് സംസ്ഥാന വൈസ് പ്രസിഡന്റുമാണ്‌ 44 കാരിയായ സി കെ ആശ.  സാമ്പത്തികശാസ്ത്ര ബിരുദധാരിയാണ്.

ചാലപ്പറമ്പ് ടി കെ എം എം യുപി സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭാസം. വൈക്കം ഗവ. ഗേൾസ് ഹൈസ്‌കൂൾ, കൊതവറ സെന്റ് സേവ്യഴ്‌സ് കോളേജ്, കാക്കനാട് കേരള മീഡിയ അക്കാദമി എന്നിവിടങ്ങളിലും വിദ്യാർഥിനിയായിരുന്നു. എഐഎസ്എഫിലൂടെ പൊതുരംഗത്തെത്തിയ ആശ രണ്ടു തവണ കോളേജ് യൂണിയൻ വൈസ്‌ ചെയർപേഴ്‌സൺ ആയിരുന്നു.

പരുത്തുമുടി കണാകേരിൽ കെ ചെല്ലപ്പന്റേയും വി ബി ഭാസുരാംഗിയുടേയും മകളാണ്. ജലഗതാഗത വകുപ്പ് ജീവനക്കാരനായ വെച്ചൂർ കിരൺനിവാസിൽ കെ ആർ രാജേഷാണ് ഭർത്താവ്. സ്‌കൂൾ വിദ്യാർഥികളായ കിരൺരാജ്, കീർത്തിനന്ദ എന്നിവർ മക്കൾ. സി കെ അനീഷ് ഏക സഹോദരനാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News