ബിജെപിയിലേക്കില്ലെന്ന് പി സി ചാക്കോ

ബിജെപിയിലേക്കില്ലെന്ന് പി സി ചാക്കോ. ഒരിക്കലും ബിജെപിക്കാരനാകില്ലെന്നും ബിജെപി കേരളത്തില്‍ നേട്ടം ഉണ്ടാക്കില്ലെന്നും പിസി ചാക്കോ മാധ്യമങ്ങളോട് പറഞ്ഞു. ഹൈക്കമാന്റും കേരളത്തിലെ ഗ്രൂപ്പിസത്തെ അനുകൂലിക്കുന്നു. നയിക്കാന്‍ ആരുമില്ലാതെയായിട്ട് കോണ്ഗ്രസ് ഒന്നര വര്‍ഷമായി. എന്നിട്ടും ആരെയും കണ്ടെത്താന്‍ കഴിയുന്നില്ല. തിരുത്തല്‍ വാദി നേതാക്കള്‍ ഉന്നയിക്കുന്ന കാര്യങ്ങള്‍ നിര്‍ണായകമാണ്. നാളെ എങ്ങോട്ട് പോകുമെന്ന് ആലോചിച്ചിട്ടില്ലെന്നും പി സി ചാക്കോ പറഞ്ഞു.

രാജിക്ക് കാരണം കേരളത്തിലെ കോണ്ഗ്രസിന്റെ അപജയമാണ്. കേരളത്തില്‍ കോണ്‍ഗ്രസ് ഐ,എ ഗ്രൂപ്പുകള്‍ മാത്രമേ ഉള്ളുവെന്നും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ വിജയസാധ്യത ചര്‍ച്ച ചെയ്യുന്നില്ല. ഗ്രൂപ്പ് മാത്രമാണ് അടിസ്ഥാനം. ഉമ്മന്‍ചാണ്ടിയും, ചെന്നിത്തലയും കൊണ്ടുവരുന്ന ലിസ്റ്റുകള്‍ ഹൈക്കമാന്‍ഡ് അംഗീകരിക്കുന്നു. കേരളത്തില്‍ കോണ്ഗ്രസുകാരനായി ഇരിക്കാന്‍ കഴിയില്ല. ഗ്രൂപ്പ്കാരനായി മാത്രമേ നില്‍ക്കാന്‍ കഴിയൂ. കേരളത്തില്‍ കോണ്ഗ്രസുകാരനായി ഇരിക്കുക അസാധ്യമെന്നും പി സി ചാക്കോ പറഞ്ഞു.

രാജിയ്ക്ക് മുമ്പ് കെപിസിസിയിലെ ആരുമായും സംസാരിച്ചിരുന്നില്ല. ഇതൊരു വിലപേശല്‍ ഘട്ടമാകാന്‍ ആഗ്രഹിക്കുന്നില്ല. പല ആളുകളും രാജിവെയ്ക്കുമെന്ന് പറഞ്ഞിട്ട് അവരെ കാണാന്‍ ആളുകള്‍ ഓടി വരിക, സംസാരിക്കുക, എന്തെങ്കിലും ഓഫര്‍ ചെയ്യുക. അങ്ങനെയൊന്നും ആഗ്രഹിച്ചില്ല. എന്റെ മനസാക്ഷിയുടെ തീരുമാനമാണിത്. ഞാന്‍ ആരോടും പറഞ്ഞില്ല. പി സി ചാക്കോ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News