
തിരുവനന്തപുരം നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി കെ. ആന്‍സലന്‍ മത്സരിക്കും
നെയ്യാറ്റിന്‍കര
കെ. ആന്‍സലന്‍
നെയ്യാറ്റിന്‍കര ആശുപത്രി ജംഗ്ഷന് സമീപം വട്ടവിള പുത്തന്‍ വീട്ടില്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരനായിരുന്ന ശ്രീ കരുണാകരന്റെയും ശ്രീമതി തങ്കത്തിന്റെയും മകനായി 28 മേയ് 1966 ന് ജനിച്ച കെ. ആന്‍സലന്‍ പ്രാഥമിക വിദ്യാഭ്യാസം നെയ്യാറ്റിന്‍കര ഖആട സ്‌കൂളില്‍ നിന്നും, ഹൈ സ്‌കൂള്‍ വിദ്യാഭ്യാസം അന്നത്തെ നെയ്യാറ്റിന്‍കര ബോയ്‌സ് സ്‌കൂളില്‍ നിന്നും പൂര്‍ത്തിയാക്കി.
ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലയളവില്‍ വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെ പൊതു പ്രവര്‍ത്തന രംഗത്തേക്ക് കടന്നു വന്നു. തുടര്‍ന്ന് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെ പ്രീഡിഗ്രി വിദ്യാഭ്യാസ കാലഘട്ടത്തില്‍ എസ്എഫ്‌ഐ നേതാവായി നിരവധി സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കി. വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം നെയ്യാറ്റിന്‍കരയുടെ യുവജന പ്രസ്ഥാനത്തിന്റെ സാരഥ്യം ഏറ്റെടുത്ത് അത്യുജ്ജല സമര സംഘടനയായി ഉഥഎക യെ വളര്‍ത്തിയെടുത്തു.
പാര്‍ട്ടി ആശുപത്രി ജംഗ്ഷന്‍ ബ്രാഞ്ച് സെക്രട്ടറി, അമരവിള ലോക്കല്‍ കമ്മറ്റി സെക്രട്ടറി, പാര്‍ട്ടി ഏരിയ സെക്രട്ടറി, ജില്ലാ കമ്മറ്റി അംഗം എന്നിങ്ങനെ സംഘടന രംഗത്ത് ഉയര്‍ന്ന് വന്നു. വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന കമ്മറ്റി അംഗമായും പ്രവര്‍ത്തിക്കുന്നു. 2016 മുതല്‍ നെയ്യാറ്റിന്‍കര നിയമസഭാംഗം. അധ്യാപികയായ പ്രിമില ഭാര്യയും മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ കാവ്യ എന്ന മകളും സ്‌കൂള്‍ വിദ്യാര്‍ഥിയായ കാര്‍ത്തിക് എന്ന മകനും ഉള്‍ക്കൊള്ളുന്നതാണ് കുടുംബം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here