
കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പിസി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍.
അദ്ദേഹം വരുന്നത് എന്‍സിപിക്ക് ഗുണം ചെയ്യുംമെന്നും മുതിര്‍ന്ന നേതാവെന്ന നിലയില്‍ നേതൃനിരയില്‍ തന്നെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
ചാക്കോ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ്. മുന്‍പ് ശരത് പവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നേതാവും അദ്ദേഹത്തിന്റെ സുഹൃത്തും കൂടിയാണ്. പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.
എന്‍സിപിയിലേക്ക് പീതാംബരന്‍ മാസ്റ്റര്‍ ക്ഷണിച്ചതിനോട് പ്രതികരിക്കാനില്ലെന്നാണ് പിസി ചാക്കോ പറഞ്ഞത്. ആശയതലത്തില്‍ കോണ്‍ഗ്രസും ഇടതുപക്ഷവും എതിരാളികളല്ല. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും തമ്മില്‍ ധാരണകളുണ്ടാകണം.
രാജിയ്ക്ക് മുമ്പ് കെപിസിസിയിലെ ആരുമായും സംസാരിച്ചിരുന്നില്ല. ഇതൊരു വിലപേശല്‍ ഘട്ടമാകാന്‍ ആഗ്രഹിക്കുന്നില്ല. പല ആളുകളും രാജിവെയ്്ക്കുമെന്ന് പറഞ്ഞിട്ട് അവരെ കാണാന്‍ ആളുകള്‍ ഓടി വരിക, സംസാരിക്കുക, എന്തെങ്കിലും ഓഫര്‍ ചെയ്യുക. അങ്ങനെയൊന്നും ആഗ്രഹിച്ചില്ല. എന്റെ മനസാക്ഷിയുടെ തീരുമാനമാണ് ഞാന്‍ ആരോടും പറഞ്ഞില്ലെന്നും പിസി ചോക്കോ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here