
തിരുവനന്തപുരം അരുവിക്കര മണ്ഡലത്തില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ജി. സ്റ്റീഫന്‍ മത്സരിക്കും.യുഡിഎഫ് കോട്ടയായ അരുവിക്കരയില്‍ കോണ്‍ഗ്രസിന്റെ യുവരക്തം കെ എസ് ശബരീനാഥനെ നേരിടാന്‍ ഇടതുമുന്നണി ഇത്തവണ ഏല്‍പ്പിച്ചിരിക്കുന്നത് കാട്ടാക്കട പഞ്ചായത്ത് മുന്‍ പ്രസിഡന്റും സിപിഎം കാട്ടാക്കട ഏര്യ സെക്രട്ടറിയുമായ ജി സ്റ്റീഫനെയാണ്.
നിയമസഭ തെരഞ്ഞെടുപ്പില്‍ പുതുമുഖമാണ് ജി സ്റ്റീഫന്‍. എന്നാല്‍ പാര്‍ട്ടി ഓഫീസ് വീടാക്കി മാറ്റിയ സ്റ്റീഫനെ ജനങ്ങള്‍ക്കിടയില്‍ പരിചയപ്പെടുത്തേണ്ടതില്ലെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം അരുവിക്കരയിലേക്ക് പറഞ്ഞയിച്ചിരിക്കുന്നത്.
അരുവിക്കര
പേര് : ജി. സ്റ്റീഫന്‍
വയസ്സ് : 51
വിലാസം : ജി.ബി നിലയം, പുതുവയ്ക്കല്‍
കട്ടയ്‌ക്കോട്. പി.ഒ. കാട്ടാക്കട
വിദ്യാഭ്യാസ യോഗ്യത : ബി.എ, എല്‍.എല്‍.ബി
രാഷ്ട്രീയ മുന്‍ പരിചയം :
എസ്.എഫ്.ഐ ജില്ലാ ജോയിന്റ് സെക്രട്ടറി,
സര്‍വ്വകലാശാല യൂണിയന്‍ ജനറല്‍ സെക്രട്ടറി
സെനറ്റ് അംഗം, അക്കാദമിക് കൗണ്‍സില്‍ അംഗം
കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് 1997-2000,2010-2025
വെള്ളനാട് ബ്ലോക്ക് വികസന സ്റ്റാന്റിംഗ് ചെയര്‍മാന്‍ 2015-2020
പാര്‍ടി എര്യാ സെക്രട്ടറി
AILUAwKw, CITU ജില്ലാ കമ്മിറ്റി അംഗം
കാട്ടാക്കട ക്രിസ്ത്യന്‍ കോളേജ്, ലോ-അക്കാദമി എന്നിവിടങ്ങളില്‍ നിയമബിരുദം
ഭാര്യ- സി.മിനി കാട്ടാക്കട പി.ആര്‍ വില്യം എച്ച്.എസ് അധ്യാപിക, മക്കള്‍-ആഷിഷ്.എസ്.എം(പ്ലസ്-2), അനീന. എസ്.എം ആറാം 6-ാം ക്ലാസ്സ് വിദ്യാര്‍ത്ഥി
വഞ്ചിയൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷകനായി പ്രാക്ടീസ് ചെയ്തിരുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here