തനിക്ക് ഇഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കില്ല ; പിസി ചാക്കോയുടെ പരാമര്‍ശം നൂറുശതമാനം ശരിയാണെന്ന് പി സി ജോര്‍ജ്

പിസി ചാക്കോയുടെ പരാമര്‍ശം നൂറുശതമാനം ശരിയാണെന്ന് പി സി ജോര്‍ജ്. തനിക്ക് ഇഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളര്‍ത്താന്‍ ഉമ്മന്‍ചാണ്ടി അനുവദിക്കില്ല. വളര്‍ന്നുവരുന്നവരുടെ കൂമ്പു നുള്ളി കളയുന്ന വിദഗ്ധനാണ് ഉമ്മന്‍ചാണ്ടിയെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

പി സി ചാക്കോയുടെ തുറന്നുപറച്ചിലോടെ താന്‍ ഉമ്മന്‍ചാണ്ടിയെ പറ്റി പറഞ്ഞത് താന്‍ പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞു. വൈരാഗ്യം ഉള്ളവരെ ചിരിച്ചുകൊണ്ട് കഴുത്തറക്കും ഉമ്മന്‍ചാണ്ടി.

ഉമ്മന്‍ചാണ്ടി കാരണം മടുത്തു മാറിയ വ്യക്തിയാണ് വി എം സുധീരനെന്നും പി സി ജോര്‍ജ് വ്യക്തമാക്കി.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here