ധര്‍മ്മടം മണ്ഡലത്തില്‍ ആവേശം പടര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം

ധര്‍മ്മടം മണ്ഡലത്തില്‍ ആവേശം പടര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്റെ പര്യടനം. മണ്ഡലത്തിലെ എട്ട് കേന്ദ്രങ്ങളില്‍ നടന്ന ബഹുജന കൂട്ടായ്മകളില്‍ പിണറായി പങ്കെടുത്തു. മാര്‍ച്ച് 16 വരെ 46 കേന്ദ്രങ്ങളില്‍ ബഹുജന കൂട്ടായ്മകള്‍ നടക്കും.

ധര്‍മ്മടം മണ്ഡലത്തിലെ കോമത്ത് കുന്നുമ്പ്രത്താണ് പിണറായി ആദ്യമെത്തിയത്. പ്രിയപ്പെട്ട ജനനായകനെ വരവേല്‍ക്കാന്‍ ഒരു നാടൊന്നാകെ ഒഴുകിയെത്തിയിരുന്നു. പ്രായമായവരും കുട്ടികളും സ്ത്രീകളും യുവാക്കളും. അങ്ങനെ സമൂഹത്തിന്റെ വിവിധ തുറകളില്‍പെട്ടവര്‍ ആവേശത്തോടെ മുഖ്യമന്ത്രിയെ വരവേറ്റു.

എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനക്ഷേമപ്രവര്‍ത്തനങ്ങള്‍ ഓരാ കേന്ദ്രങ്ങളിലും ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു. കൂടാതെ യുഡിഎഫിന്റെയും ബിജെപിയുടെയും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും അളന്ന്മുറിച്ച വാക്കുകളാല്‍ തുറന്ന് കാട്ടി. പിന്നീട് ചുരുക്കം വാക്കുകളില്‍ വോട്ടഭ്യര്‍ത്ഥന. സിഎന്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ള എല്‍ഡിഎഫ് നേതാക്കളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. ധര്‍മ്മടം മണ്ഡലത്തിലെ ബഹുജനകൂട്ടായ്മകള്‍ മാര്‍ച്ച് 16 വരെ തുടരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here