
തളിപ്പറമ്പില്‍ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ടൂറിസം രംഗത്ത് ഉള്‍പ്പെടെ ഏറെ വികസന സാധ്യതകള്‍ ഉള്ള മണ്ഡലമാണ് തളിപ്പറമ്പ്. പ്രചരണത്തിന്റെ തുടക്കത്തില്‍ ആവേശകരമായ പ്രതികരണമാണ് ലഭിക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ കൈരളി ന്യൂസിനോട് പറഞ്ഞു.
തളിപ്പറമ്പ് മണ്ഡലത്തില്‍ ജനവിധിതേടുന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ഏറെക്കാലത്തെ ഇടവേളയ്ക്കു ശേഷമാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. നേരത്തെ രണ്ട് തവണ തളിപ്പറമ്പ് എംഎല്‍എയായിരുന്നു. സിപിഎം കേന്ദ്ര കമ്മിറ്റി, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമാണ്. കാസര്‍കോട് ഏരിയാ സെക്രട്ടറിയായും കണ്ണൂര്‍, എറണാകുളം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു.
അഖിലേന്ത്യാ കര്‍ഷകത്തൊഴിലാളി യൂണിയന്‍ വൈസ് പ്രസിഡന്റും കെഎസ്‌കെടിയു സംസ്ഥാന പ്രസിഡന്റുമാണ്. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു. ദേശാഭിമാനി ചീഫ് എഡിറ്റായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here