
അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എസ് .രാമചന്ദ്രന്‍ പിള്ള. അതിന്റെ ഉദാഹരണമാണ് പി സി ചാക്കോ കോണ്‍ഗ്രസില്‍ നിന്നും പുറത്ത് പോയതെന്നും എസ്ആര്‍പി പറഞ്ഞു. ഇനിയും കൂടുതല്‍ പേര്‍ ഈ കൂടാരം വിട്ട് പുറത്ത് വരും. സ്ഥാപിത താല്‍പര്യക്കാരുടെ കൂടാരമായി കോണ്‍ഗ്രസ് മാറിയെന്നും കോണ്‍ഗ്രസിനെ ഒരു രാഷ്ട്രീയ പാര്‍ട്ടിയായി അംഗീകരിക്കാന്‍ കഴിയാതെ വരുമെന്നും എസ്.രാമചന്ദ്രന്‍ പിള്ള വ്യക്തമാക്കി.
പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലാത്തിലാണ് പി സി ചാക്കോയുടെ രാജി. വളരെ നാടകീയമായ രാജിയാണ് പി സി ചാക്കോ നടത്തിയിരിക്കുന്നത്. നാല് തവണ എംപിയായ വ്യക്തിയാണ് പി സി ചാക്കോ. ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസുകാരനായി കഴിയാനാകില്ലെന്ന് പി സി ചാക്കോ ആരോപിക്കുന്നു.
കേരളത്തില്‍ പാര്‍ട്ടിയില്ല, ഗ്രൂപ്പുകളേയുള്ളൂ. സ്ഥാനാര്‍ത്ഥിനിര്‍ണയത്തെക്കുറിച്ച് ഒരു ചര്‍ച്ചയുമുണ്ടായില്ല. മണ്ഡലങ്ങളില്‍ ഏതൊക്കെ സ്ഥാനാര്‍ത്ഥികളെന്ന് പോലും ഇപ്പോഴും തനിക്കറിയില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്‍കുന്ന പട്ടിക അങ്ങനെത്തന്നെ അംഗീകരിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്. ഇതിനെതിരെ താനും വി എം സുധീരനും പല തവണ പരാതിപ്പെട്ടു. ഒരു ഫലവുമുണ്ടായിട്ടില്ല. സുധീരനെ ഗ്രൂപ്പുകള്‍ ശ്വാസം മുട്ടിച്ച് പുറത്താക്കിയെന്നും ചാക്കോ ആരോപിക്കുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here