വിനോദിനി ഉപയോഗിച്ചതെന്ന് പറയുന്ന ഐ ഫോണ്‍ തന്റെ കയ്യില്‍ ; സന്തോഷ് ഈപ്പന്‍

സിപിഐഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചതെന്ന് ചാനലുകള്‍ പറഞ്ഞ ഐ ഫോണ്‍ തന്റെ പക്കലുണ്ടെന്ന് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍. താന്‍ വാങ്ങിയ അവസാനത്തെ ഐ ഫോണ്‍ എന്ന് ബില്ലും ഐഎംഇഎ നമ്പരും ഉള്‍പ്പെടെ ചാനലുകള്‍ പരസ്യപ്പെടുത്തിയ ആ ഫോണ്‍ ഇപ്പോഴും തന്റെ പക്കലുണ്ടെന്ന് സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.

2019 നവംബര്‍ മാസം മുതല്‍ താന്‍ ആ ഫോണ്‍ ഉപയോഗിച്ചുവരികയാണെന്നും യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ പറയുന്നു. കസ്റ്റംസിന്റെ ശാസ്ത്രീയ കണ്ടെത്തലുകളെ ചോദ്യം ചെയ്യാനല്ല മറിച്ച് വാര്‍ത്താ ചാനലുകളില്‍ കാണുന്ന ചിത്രങ്ങളെയാണ് താന്‍ ചോദ്യം ചെയ്യുന്നതെന്നും സന്തോഷ് ഈപ്പന്‍ വ്യക്തമാക്കി.

താന്‍ കൊച്ചിയില്‍ നിന്നുള്ള ആറ് ഐ ഫോണുകളെക്കുറിച്ച് വിശദീകരിച്ചപ്പോള്‍ കോണ്‍സുലേറ്റ് ഈ മോഡല്‍ അല്ല ഉദ്ദേശിച്ചതെന്ന് സ്വപ്ന സുരേഷ് തന്നോട് പറഞ്ഞുവെന്നാണ് സന്തോഷ് ഈപ്പന്‍ പറയുന്നത്. ഇത് പ്രകാരം തിരുവനന്തപുരത്തുനിന്നും മറ്റൊരു ഫോണ്‍ താന്‍ വാങ്ങി. കൊച്ചിയില്‍ നിന്ന് വാങ്ങിയ ഏറ്റവും വില കൂടിയ ഫോണ്‍ ആര്‍ക്കും കൈമാറിയിട്ടില്ലെന്നും ഫോണ്‍ തന്റെ കൈവശം തന്നെയുണ്ടെന്നും സന്തോഷ് ഈപ്പന്‍ ഉറച്ച് പറഞ്ഞു.

ഈപ്പന്‍ യുഎഇ കോണ്‍സുലേറ്റിലേക്ക് വാങ്ങി നല്‍കിയ ഏഴ് ഐഫോണുകളില്‍ ഒന്ന് വനോദിനിയാണ് ഉപയോഗിക്കുന്നതെന്നായിരുന്നു കസ്റ്റംസിന്റെ ആരോപണം. ഇന്നാല്‍ ഈ ആരോപണത്തെ നിരാകരിക്കുന്നതാണ് സന്തോഷ് ഈപ്പന്റെ വെളിപ്പെടുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News