രാജി തീരുമാനം ദൗര്‍ഭാഗ്യകരമെന്ന് മുല്ലപ്പള്ളി; മറുപടിയുമായി പി സി ചാക്കോ

പി.സി. ചാക്കോ രാജി തീരുമാനം പുനപരിശോധിക്കണമെന്നും തീരുമാനം ദൗര്‍ഭാഗ്യകരമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍. പി സി ചാക്കോയുടേത് വൈകാരികമായ തീരുമാനമായിപ്പോയെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

അതേസമയം മുള്ളപ്പള്ളിക്ക് മറുപടിയുമായി പിസി ചാക്കോയും രംഗത്തെത്തിയിരിക്കുകാണ്. തീരുമാനം വൈകാരികമെന്ന് മുല്ലപ്പള്ളിക്ക് എങ്ങനെയാണ് പറയാന്‍ കഴിയുകയെന്നും പി സി ചാക്കോ പറഞ്ഞു.

മുല്ലപ്പള്ളിയുടെ പ്രതികരണം വിലകുറച്ചു കാണുന്നത് പോലെയെന്നും വൈകാരികമായി തീരുമാനം എടുക്കുന്നയാളല്ല താനെന്നും പി സി ചാക്കോ കൂട്ടിച്ചേര്‍ത്തു.

പാര്‍ട്ടിയില്‍ നിന്നുള്ള കടുത്ത അവഗണനയുടെ പശ്ചാത്തലാത്തിലാണ് രാജിയെന്ന് പി സി ചാക്കോ വ്യക്തമാക്കിയിരുന്നു. നാല് തവണ എംപിയായ വ്യക്തിയാണ് പി സി ചാക്കോ.

ദേശീയതലത്തില്‍ കോണ്‍ഗ്രസിന്റെ മുഖമായിരുന്നു അദ്ദേഹം. കേരളത്തില്‍ കോണ്‍ഗ്രസുകാരനായി കഴിയാനാകില്ലെന്ന് പി സി ചാക്കോ ആരോപിക്കുന്നു. കേരളത്തില്‍ പാര്‍ട്ടിയില്ല, ഗ്രൂപ്പുകളേയുള്ളൂ.

സ്ഥാനാര്‍ത്ഥിനിര്‍ണയത്തെക്കുറിച്ച് ഒരു ചര്‍ച്ചയുമുണ്ടായില്ല. മണ്ഡലങ്ങളില്‍ ഏതൊക്കെ സ്ഥാനാര്‍ത്ഥികളെന്ന് പോലും ഇപ്പോഴും തനിക്കറിയില്ല. ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നല്‍കുന്ന പട്ടിക അങ്ങനെത്തന്നെ അംഗീകരിക്കുകയാണ് പലപ്പോഴും ചെയ്യുന്നത്.

ഇതിനെതിരെ താനും വി എം സുധീരനും പല തവണ പരാതിപ്പെട്ടു. ഒരു ഫലവുമുണ്ടായിട്ടില്ല. സുധീരനെ ഗ്രൂപ്പുകള്‍ ശ്വാസം മുട്ടിച്ച് പുറത്താക്കിയെന്നും ചാക്കോ ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News