പുറത്തിറങ്ങി അല്‍പ്പസമയത്തിനകം എം ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറല്‍

പുറത്തിറങ്ങി അല്‍പ്പസമയത്തിനകം എം ബി രാജേഷിന്റെ തിരഞ്ഞെടുപ്പ് വീഡിയോ സോഷ്യല്‍ മീഡീയയില്‍ വൈറല്‍ ആവുന്നു. തൃത്താല മണ്ഡലത്തില്‍ വിജയക്കൊടി പാറിക്കാനുള്ള മുന്‍ എം.പി എംബി രാജേഷിന്റെ പോരാട്ടത്തിന്റെ ഭാഗമായി തയ്യാറാക്കിയ തെരഞ്ഞെടുപ്പ് പ്രചരണ വീഡിയോ ഇപ്പോള്‍ ജനങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്.

എം.ബി. രാജേഷിനെ സി.പി.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതോടെ പോരാട്ടം മുറുകുകയാണ്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് നിന്ന് രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട് മികച്ച ജനസമ്മതി നേടിയ വ്യക്തിയാണ് എം.ബി. രാജേഷ്.

പാലക്കാട് കോച്ച് ഫാക്ടറിക്കായി രാജേഷ് നടത്തിയ ശ്രമങ്ങള്‍ അദ്ദേഹത്തിന്റെ ജനപിന്തുണ വര്‍ദ്ധിപ്പിച്ചു. എം.പി.വീരേന്ദ്രകുമാറിനെയാണ് 1 ലക്ഷത്തില്‍ പരം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയത്. അന്ന് മണ്ഡലത്തിലൂടനീളം എം ബി രാജേഷിലൂടെ എല്‍ഡിഎഫ് മുന്നേറ്റം കാഴ്ചവച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News