
നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചു. പാലായില്‍ ജോസ് കെ മാണി ഇത്തവണ ജനവിധി തേടും. ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിളും ഇടുക്കിയില്‍ റോഷി അഗസ്റ്റിനും കടുത്തുരുത്തിയില്‍ സ്റ്റീഫന്‍ ജോര്‍ജും മത്സരിക്കും. കേരളാ കോണ്‍ഗ്രസ്സ് (എം) ന് അനുവദിച്ച കുറ്റ്യാടി സീറ്റില്‍ സി.പി.ഐ(എം) നേതൃത്വവുമായി ആലോചിച്ച് സ്ഥാനാര്‍ത്ഥിയെ പിന്നീട് പ്രഖ്യാപിക്കും.
സ്ഥാനാര്‍ത്ഥിപ്പട്ടിക
1. പാലാ
ജോസ് കെ. മാണി
2. ഇടുക്കി
റോഷി അഗസ്റ്റിന്‍
3.കാഞ്ഞിരപ്പള്ളി
ഡോ.എന്‍.ജയരാജ്
4. ചങ്ങനാശ്ശേരി
അഡ്വ.ജോബ് മൈക്കിള്‍
5. കടുത്തുരുത്തി
സ്റ്റീഫന്‍ ജോര്‍ജ്
6. പൂഞ്ഞാര്‍
അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍
1. തൊടുപുഴ
പാഫ. കെ.ഐ ആന്റണി
8. പെരുമ്പാവൂര്‍
ബാബു ജോസഫ്
9, റാന്നി
അഡ്വ.പ്രമോദ് നാരായണ്‍
10. പിറവം
ഡോ.സിന്ധുമോള്‍ ജേക്കബ്
11. ചാലക്കുടി
ഡെന്നീസ് ആന്റണി
12. ഇരിക്കൂര്‍
സജി കുറ്റിയാനിമറ്റം

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here