തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മമത ബാനര്‍ജിക്ക് പരിക്ക്

നന്ദിഗ്രാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നത്തിനിടെ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് പരിക്ക്. അതേസമയം ജനങ്ങള്‍ക്കിടയില്‍ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു. ജെഎന്‍യു പ്രസിഡന്റ്് ഐഷി ഗോഷ് ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കും.

നന്ദിഗ്രാമിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പരിക്കേറ്റത്. കാലിനു പരിക്കെറ്റ മമത പ്രചാരണം വെട്ടിച്ചുരുക്കി കൊല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു.നന്ദിഗ്രാമില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെയാണ് കയ്യേറ്റശ്രമം നടന്നത് എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ സഹതാപം ഉണ്ടാക്കാനുള്ള ശ്രമമാണ് മമത നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.

അതേസമയം, ജെഎന്‍യു സ്റ്റുഡന്റസ് യൂണിയന്‍ നേതാവ് ഐഷി ഘോഷ് ബംഗാളില്‍ മത്സരിക്കും. ജമുരിയ നിയമസഭ മണ്ഡലത്തിലാണ് മത്സരിക്കുക, ഐഷി ഘോഷ്‌നേ കൂടാതെ എസ്എഫ്‌ഐകേന്ദ്ര കമ്മിറ്റി അംഗം ഡിപ്ഷിത ധാര്‍ എസ്എഫ്‌ഐ ബംഗാള്‍ പ്രസിഡണ്ട് പ്രതികൂര്‍ എന്നിവരും ബംഗാളില്‍ മത്സരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News