തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തേങ്കുറുശ്ശി ദുരഭിമാനക്കൊലയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. പാലക്കാട് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ദുരഭിമാനക്കൊല തന്നെയെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. ഡിസംബര്‍ 25 നാണ് തേങ്കുറുശ്ശി സ്വദേശി അനീഷിനെ കൊലപ്പെടുത്തിയത്.

ഭാര്യാപിതാവ് പ്രഭു കുമാറും അമ്മാവന്‍ സുരേഷും പ്രതികള്‍. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം, ഭീഷണിപ്പെടുത്തല്‍, തെളിവ് നശിപ്പിക്കല്‍, ഗൂഡാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News