പിണറായി സര്‍ക്കാരിന് അഭിനന്ദനവുമായി സന്തോഷ് ജോര്‍ജ് കുളങ്ങര

കേരളത്തിന്റെ ഭാവിക്കായി നടപ്പാക്കിയ പദ്ധതികള്‍ ആരംഭിച്ച സര്‍ക്കാരാണ് ഇടതുപക്ഷ സര്‍ക്കാരെന്ന് സഞ്ചാരിയും മാധ്യമപ്രവര്‍ത്തകനുമായ് സന്തോഷ് ജോര്‍ജ് കുളങ്ങര. പിണറായി സര്‍ക്കാര്‍ കേരളതതിന് സമ്മാനിച്ചതില്‍ എടുത്തുപറയേണ്ട സംഭാവനയെന്ന് തോന്നുന്നത് ആരോഗ്യമേഖലയിലും പൊതു നിര്‍മ്മാണ മേഖലയിലുമാണെന്നും സന്തോഷ് ജോര്‍ജ് കുളങ്ങര വ്യക്തമാക്കി.

ഉറപ്പാണ് എല്‍ഡിഎഫ് പ്രചരണപരിപാടികളുടെ ഭാഗമായി നിര്‍മ്മിച്ച എല്‍ഡിഎഫിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഒരു മിനുറ്റ് ദൈര്‍ഘ്യമുള്ള, ഇടതുപക്ഷത്തിനെ അഭിനന്ദിച്ചുകൊണ്ടുള്ള സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

വിദ്യാഭ്യാസ മേഖലയില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച പ്രാമുഖ്യത്തെക്കുറിച്ചും മലയാളികളെ ടെലിവിഷന്‍ സ്‌ക്രീനിലൂടെ ലോകം കാണിച്ച സഞ്ചാരി സന്തോഷ് ജോര്‍ജ് കുളങ്ങര എടുത്തുപറയുന്നു.

ഏറ്റവും പ്രധാനപ്പെട്ട ചില സംഭാവനകള്‍ ഭാവിയ്ക്ക് വേണ്ടി നടപ്പാക്കാന്‍ ആരംഭിച്ച ചില പദ്ധതികളാണ്. പ്രധാനമായും സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പോലുള്ള ചില പദ്ധതികള്‍, കെ ഫോണ്‍ പോലുള്ള പദ്ധതികളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

”എന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും എടുത്തുപറയേണ്ട സംഭാവനയെന്ന് എനിക്ക് തോന്നുന്നത് ആരോഗ്യമേഖലയിലും പൊതു നിര്‍ണാണ മേഖലയിലുമായിരിക്കാം. കൂടാതെ വിദ്യാഭ്യാസ മേഖലയില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ലഭിച്ച പ്രാമുഖ്യം. ഏറ്റവും പ്രധാനപ്പെട്ട ചില സംഭാവനകള്‍ ഭാവിയ്ക്ക് വേണ്ടി നടപ്പാക്കാന്‍ ആരംഭിച്ച ചില പദ്ധതികളാണ്. പ്രധാനമായും സെമി ഹൈസ്പീഡ് റെയില്‍ കോറിഡോര്‍ പോലുള്ള ചില പദ്ധതികള്‍, കെ ഫോണ്‍ പോലുള്ള പദ്ധതികള്‍. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ടി ആരംഭിച്ചിരിക്കുന്ന നിരവധിയായ പ്രവര്‍ത്തനങ്ങള്‍ ഇതൊക്കെ എനിക്ക് വലിയ പ്രതീക്ഷ നല്‍കുന്ന കാര്യങ്ങളാണ്.” സന്തോഷ് ജോര്‍ജ് കുളങ്ങരയുടെ വീഡിയോയില്‍ പറയുന്നു. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here