കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് നാളെ തുടക്കമാകും

കണ്ണൂര്‍ ജില്ലയില്‍ എല്‍ ഡി എഫ് മണ്ഡലം കണ്‍വെന്‍ഷനുകള്‍ക്ക് നാളെ  തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുന്ന ധര്‍മ്മടം ഉള്‍പ്പെടെ 5 മണ്ഡലങ്ങളില്‍ നാളെ കണ്‍വെന്‍ഷനുകള്‍ ആരംഭിക്കും.

മുഖ്യമന്ത്രി ഉള്‍പ്പെടെ പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ സാന്നിധ്യം കൊണ്ട് ആവേശ ഭരിതമാണ് കണ്ണൂരിലെ തിരഞ്ഞെടുപ്പ് പ്രചാരണ രംഗം. മണ്ഡലം കണ്‍വെന്‍ഷനുകളും സ്ഥാനാര്‍ത്ഥി സ്വീകരണ പരിപാടികളുമെല്ലാമായി കളം നിറയുകയാണ് എല്‍ഡിഎഫ്.

ആവേശം നിറച്ച് ധര്‍മ്മടം മണ്ഡലത്തില്‍ മുഖ്യമന്ത്രിയുടെ പര്യനം തുടരുകയാണ്. തളിപ്പറമ്പ് മണ്ഡലത്തില്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തലശ്ശേരി മണ്ഡലത്തില്‍ പി കെ ശ്രീമതി ടീച്ചര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

ധര്‍മ്മടം, കൂത്തുപറമ്പ, അഴീക്കോട്, ഇരിക്കൂര്‍, പയ്യന്നൂര്‍ മണ്ഡലം കണ്‍വെന്‍ഷനുകളും നാളെ പൂര്‍ത്തിയാകും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ വന്‍ സ്വീകരണമാണ് സ്ഥാനാര്‍ഥികള്‍ക്ക് എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News