
സ്ഥാനാര്‍ത്ഥി പ്രഖ്യാപനം കൂടി വന്നതോടെ ഇടതുമുന്നണി പ്രവര്‍ത്തകരും നേതാക്കളും തെരഞ്ഞെടുപ്പ് രംഗത്ത് കൂടുതല്‍ സജീവമായി. സ്ഥാനാര്‍ത്ഥികള്‍ സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് ശേഷം ഇന്നലെതന്നെ മണ്ഡലത്തില്‍ പ്രചാരണം ആരംഭിച്ചിരുന്നു.
സമൂഹത്തിന്‍റെ നാനാ മേഖലയില്‍ നിന്നുുള്ള പ്രതിനിധികള്‍ക്ക് കൃത്യമായ പ്രാതിനിധ്യം നല്‍കുന്ന പട്ടികയില്‍ 33 പേര്‍ പുതുമുഖങ്ങളാണ് എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ തവണ ഇടതുപക്ഷം മികച്ച ഭൂരിപക്ഷം നേടിയ മട്ടന്നൂരില്‍ ഇത്തവണ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചറാണ് മത്സരിക്കുന്നത്. സിപിഐഎം മത്സരിക്കുന്ന 85 സീറ്റുകളില്‍ 83 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ ഇന്നലെ സംസ്ഥാന ആക്ടിങ് സെക്രട്ടറി എ വിജയരാഘവന്‍ പ്രഖ്യാപിച്ചിരുന്നു.
മണ്ഡലങ്ങളില്‍ പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉള്‍പ്പെടെ വിളിച്ച് ചേര്‍ത്ത് ഇടതുമുന്നണി സജീവമാകുമ്പോഴും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ പോലും തീരുമാനമാക്കാനാവാതെ കുഴങ്ങുകയാണ് യുഡിഎഫും ബിജെപിയും.
സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി ഉള്‍പ്പെടെ പ്രകടിപ്പിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോ ഉള്‍പ്പെടെ രാജിവച്ചതോടെ കോണ്‍ഗ്രസ് രാഷ്ട്രീയം കൂടുതല്‍ കലുഷ്തമാവുകയാണ്. ബിജെപി ക്യാമ്പിലും തമ്മിലടി തീര്‍ത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് എത്താന്‍ കഴിഞ്ഞില്ല. തര്‍ക്കങ്ങള്‍ക്കിടയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റിയോഗം ഇന്ന് തൃശൂരില്‍ ചേരും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here