സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അതൃപ്തരായി കോണ്‍ഗ്രസ് നേതാക്കള്‍; കൂടുതല്‍ പേര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയതായി സൂചന

നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ അതൃപ്തി പരസ്യമായി പ്രകടിച്ച് കൂടുതല്‍ നേതാക്കള്‍ കോണ്‍ഗ്രസ് വിടുന്ന സാഹചര്യത്തില്‍ സ്ഥാനാര്‍ത്ഥി പട്ടിക വൈകിപ്പിക്കാന്‍ ബിജെപി.

കോണ്‍ഗ്രസ് വിടാന്‍ ഒരുങ്ങുന്ന നിരവധി നേതാക്കള്‍ ബിജെപിയുമായി ചര്‍ച്ച നടത്തിയെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.

സംസ്ഥാനത്ത് വ്യാപകമായി അസംതൃപ്തരായ കോണ്‍ഗ്രസ് നേതാക്കള്‍ക്കായി വാതില്‍ തുറന്നിരിക്കുകയാണ്. സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പെടെയുള്ള പ്രലോഭനങ്ങളില്‍ കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കളെ ബിജപിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.

അതേസമയം ബിജെപിയിലും സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ആഭ്യന്തര പ്രശ്നങ്ങള്‍ പുകയുകയാണ്. വി മുരളീധരന്‍റെ നോമിനി സ്മിതാ മേനോനെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ കൃഷ്ണദാസ് പക്ഷം സജീവമായി രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News