നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും കോണ്‍ഗ്രസില്‍ നിന്നും നേരിടുന്ന അവഗണനയില്‍ പ്രതിഷേധിച്ച് രാജിവച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പിസി ചാക്കോയുടെ പരാമര്‍ശങ്ങള്‍ നൂറു ശതമാനം ശരിയാണെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ.
പിസി ചാക്കോയുടെ പ്രതികരണം താന്‍ നേരത്തെ നടത്തിയ വെളിപ്പെടുത്തലുകളെ കൂടുതല്‍ ശരിവയ്ക്കുന്നതാണെന്ന് പിസി ജോര്‍ജ്ജ്.
ഉമ്മന്‍ചാണ്ടി വൈരാഗ്യം ഉള്ളവരെ ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്ന വ്യക്തിയാണ്. തനിക്കിഷ്ടമില്ലാത്ത ആരെയും കോണ്‍ഗ്രസില്‍ വളരാന്‍ ഉമ്മന്‍ചാണ്ടി ഇനുവദിക്കില്ല,
വളര്‍ന്നുവരുന്ന കൂമ്പ് നുള്ളുന്ന വിദഗ്ദനാണ് ഉമ്മന്‍ചാണ്ടിയെന്നും പിസി ജോര്‍ജ് പറഞ്ഞു. ഉമ്മന്‍ചാണ്ടി കാരണം സംഘടനാ പ്രവര്‍ത്തനത്തില്‍ നിന്നും മടുത്ത് മാറിനിന്ന വ്യക്തിയാണ് വിഎം സുധീരനെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.
Get real time update about this post categories directly on your device, subscribe now.