പിസി ചാക്കോയുടെ പ്രതികരണത്തെ വൈകാരികമായി കാണുന്നത് കോണ്‍ഗ്രസിന്‍റെ അപചയം വ്യക്തമാക്കുന്നു: പി ജയരാജന്‍

പിസി ചാക്കോയുടെ പ്രതികരണം കേവലമായ വൈകാരിക പ്രതികരണമായി കാണുന്നത് കോണ്‍ഗ്രസിന്‍റെ നിലവിലെ ദയനീയ സ്ഥിതിയെ സമൂഹമധ്യത്തില്‍ നിന്നും മറച്ചുപിടിക്കാനുള്ള നേതാക്കന്‍മാരുടെ ശ്രമമാണെന്ന് സിപിഐഎം സംസ്ഥാന സമിതി അംഗം പി ജയരാജന്‍.

ദേശീയ തലത്തില്‍ ഉള്‍പ്പെടെ സംഘടനാ നേതൃത്വം വഹിച്ചിട്ടുള്ള പിസി ചാക്കോയുടെ നിലപാടിനോട് കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും നേതാക്കളും എങ്ങനെ പ്രതികരിക്കും എന്നതാണ് പ്രധാനമെന്നും പി ജയരാജന്‍ പറഞ്ഞു.

പി ജയരാജന്‍റെ ന്യൂസ്&വ്യൂസിലെ പ്രതികരണം

‘പിസി ചാക്കോ പറഞ്ഞതില്‍ പ്രധാനം കേരളത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയായി ഇന്ന് നിലനില്‍ക്കുന്നില്ല അത് കേവലമായ ഗ്രൂപ്പ് സംവിധാനമാണ് എന്നതാണ്. കോണ്‍ഗ്രസില്‍ പണ്ടും ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും അതെല്ലാം ഏതെങ്കിലും നയപ്രശ്‌നത്തിന്‍റെ അടിസ്ഥാനത്തിലായിരിക്കും എന്നാല്‍ ഇവിടെയത് സ്ഥാനാര്‍ത്ഥി മോഹികളുടെ ഗ്രൂപ്പാണ്.

ദേശീയ തലത്തിലും കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് സജീവമാണ് ഗുലാം നബി ആസാദിന്റെ നേതൃത്വത്തിലുള്ള ജി 23 ഔദ്യോഗിക നേതൃത്വവുമായി സംഘര്‍ഷത്തിലാണല്ലോ. കോണ്‍ഗ്രസ് അതിന്റെ സമീപ കാലത്തില്ലാത്ത സമാനതകളില്ലാത്ത അധഃപതനത്തിന്റെ വക്കിലാണെന്നാണ് പിസി ചാക്കോയുടെ പ്രതികരണം അടിവരയിടുന്നത്.

ഇന്ത്യയുടെ നിലവിലെ വെല്ലുവിളികളെ നേരിടാനുള്ള കെല്‍പ്പ് കോണ്‍ഗ്രസിന്റെ സംഘടനാ സംവിധാനത്തിന് ഇല്ല. പിസി ചാക്കോ ദേശീയ രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിച്ച വ്യക്തിയാണ് അത്തരത്തില്‍ ഒരാളുടെ നിലപാടിനൊപ്പം ഇനിയെത്ര കോണ്‍ഗ്രസുകാര്‍ ഉണ്ടാവുമെന്നതാണ് വിഷയം’.

പിസി ചാക്കോയുടെ പ്രതികരണത്തെ വൈകാരിക പ്രതികരണമായി മാത്രം കാണുന്നത് കോണ്‍ഗ്രസിന്റെ നിലവിലെ ദയനീയ സ്ഥിതിയെ പൊതുജനമധ്യത്തില്‍ മറച്ചുവിടിക്കാനുള്ള അടവാണെന്നും പിജയരാജന്‍ ന്യൂസ്&വ്യൂസില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News