പ്രദേശിക പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള കരുത്ത് സിപിഐഎമ്മിനുണ്ട്; പിസി ചാക്കോയോടുള്ള പ്രതികരണം രണ്ട് രാഷ്ട്രീയ നേതൃത്വവും തമ്മിലുള്ള വ്യത്യാസം കാട്ടിത്തരുന്നു: പി ജയരാജന്‍

പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വരുമ്പോള്‍ മറ്റുകക്ഷിക‍ളുടെ സീറ്റില്‍ നീക്കുപോക്കുണ്ടാവുന്നത് സ്വാഭാവികമാണ്.

മികച്ച സ്ഥാനാര്‍ത്ഥി പട്ടികയാണ് സിപിഐഎം പ്രഖ്യാപിച്ചതെന്നും പ്രാദേശികമായ ചില എതിര്‍പ്പുകള്‍ എല്ലാ കാലത്തും ഉണ്ടാവാറുണ്ടെന്നും ഇത് തെറ്റിദ്ധാരണമൂലമാണെന്നും അത് പരിഹരിക്കാന്‍ സിപിഐഎമ്മിന്‍റെ സംഘടനാ സംവിധാനത്തിന് ക‍ഴിയുമെന്നും പി ജയരാജന്‍ കൈരളി ന്യൂസ് ന്യൂസ് വ്യൂസില്‍ പ്രതികരിച്ചു.

പി ജയരാജന്‍റെ പ്രതികരണം

‘പിസി ചാക്കോ ഉള്‍പ്പെടെയുള്ള നേതാക്കളുടെ ഭിന്നാഭിപ്രാങ്ങളോട് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസിന്റെ നേതൃത്വം എങ്ങനെ പ്രതികരിച്ചുവെന്നത് രണ്ട് രാഷ്ട്രീയ നേതൃത്വങ്ങളെ മനസിലാക്കുന്നതിന് പൊതുജനത്തെ സഹായിക്കും.

സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തുവന്നു 83 പേരെ സഖാവ് എ വിജയരാഘവന്‍ പ്രഖ്യാപിച്ചു. എന്നാല്‍ സഖാവ് പിണറായിയുടെ ടീമിലെ എല്ലാവരെയും രണ്ടാമതും ഉള്‍പ്പെടുത്തിയില്ല. ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു അതില്‍ ചില ഇളവുകള്‍ ചിലര്‍ക്ക് നല്‍കേണ്ടത് സംസ്ഥാന സമിതി ചേര്‍ന്ന് തീരുമാനിച്ചു.

ആ തീരുമാനം നടപ്പിലാക്കി. എല്ലാ മേഖലയിലെയും പ്രധാനപ്പെട്ടവരും കഴിവ് തെളിയിച്ചവരും പട്ടികയിലുണ്ട് സിപിഐഎമ്മിനൊപ്പം ഘടക കക്ഷികളും ഇതേ രീതിയില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും.

പുതിയ കക്ഷികള്‍ മുന്നണിയിലേക്ക് വന്നതിനാല്‍ സിപിഐഎമ്മിന്റെമാത്രമല്ല മറ്റുകക്ഷികളുടെയും സീറ്റിന്റെ എണ്ണത്തില്‍ കുറവുവരും അത് മുന്നണി രീതികളുടെ ഭാഗമാണ്.’

എന്നാല്‍ ഇതിന്റെ ഭാഗമായി ചിലപ്രദേശിക എതിര്‍പ്പുകള്‍ ഉയര്‍ന്നുവരും എന്നത് സ്വാഭാവികം എന്നാല്‍ പ്രവര്‍ത്തകരുടെ ഈ തെറ്റിദ്ധാരണ പരിഹരിക്കാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് സിപിഐഎം എന്നും പി ജയരാജന്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here