കേരളത്തിലും തിരുത്തൽവാദം: ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ പിസി ചാക്കോയ്ക്ക് പുറമെ വിഎം സുധീരനും പിജെ കുര്യനും ഉള്‍പ്പെടുന്ന നേതാക്കള്‍ രംഗത്ത്

ഉമ്മൻചാണ്ടി, ചെന്നിത്തല ഗ്രൂപ്പ്കളിക്കെതിരെ കേരളത്തിലും തിരുത്തൽവാദത്തിന് നീക്കം. പിസി ചാക്കോ, വി എം സുധീരൻ, പി ജെ കുര്യൻ എന്നിവരാണ് തിരുത്തൽ വാദമുയർത്തുന്നത്.

പിസി ചാക്കോക്ക് പിന്നാലെ കേരളത്തിലെ ഗ്രൂപ്പ് രാഷ്ട്രീയതിനെതിരെ ആഞ്ഞടിച്ചു പിജെ കുര്യനും രംഗത്തെത്തി. സ്തനാർഥി പ്രഖ്യാപനത്തിന് ശേഷം വി എം സുധീരനും പരസ്യനിലപാടെടുക്കുമെന്ന് സൂചന

രമേശ് ചെന്നിത്തലയുടെയും, ഉമ്മൻചാണ്ടിയുടെയും ഗ്രൂപ്പ് രാഷ്ട്രീയത്തിൽ പ്രതിഹാഹീദിച്ചുകൊണ്ടാണ് കേരളത്തിലും തിരുത്തൽ വാദം രൂപപ്പെടുന്നത്. പിസി ചാക്കോക്ക് പുറമേ വി എം സുധീരൻ, പിജെ കുര്യൻ തുടങ്ങിയ നേതാക്കളും അസംതൃപ്തിയുമായി രംഗത്തെത്തി.

ദേശീയ രാഷ്ട്രീയത്തിലെ തിരുത്തൽവാദത്തിന് സമാനമായി കലാപക്കൊടി ഉയർത്താനാണ് നീക്കം. പിസി ചാക്കോ ഉന്നയിച്ച വിമർശനങ്ങളെ അനുകൂലിച്ചു പിജെ കുര്യനും രംഗത്തെത്തി. പി.സി. ചാക്കോ ഉന്നയിച്ച കാര്യങ്ങൾ ഗൗരവതരമെന്നും കേരളത്തിൽ തീരുമാനം എടുക്കുന്നതു ഗ്രൂപ്പ്‌ നേതാകൾ എന്ന് p ജെ കുര്യൻ തുറന്നടിച്ചു. സ്ഥാനാർത്ഥി നിർണയ രീതി തെറ്റെന്ന് പി.ജെ കുര്യൻ വിമർശിക്കുന്നു.

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് ശേഷം വലിയ പൊട്ടിത്തെറിയിലേക്ക് കാര്യങ്ങൾ നീങ്ങും. ഇതിനോടക് തന്നെ വി എം സുധീരൻ നേതൃത്വത്തിന് മുന്നിൽ ചില നിർദേശങ്ങൾ വെച്ചിട്ടുണ്ട്. ഇവ അംഗീകരിച്ചില്ലെങ്കിൽ
സ്ഥാനാർത്ഥിപ്പട്ടിക പ്രഖ്യാപനത്തിന് ശേഷം വി എം സുധീരൻ പരസ്യ നിലപാടെടുക്കുമെന്നാണ് സൂചന.

ഇതോടെ വലിയ രാഷ്ട്രീയ പ്രതിജീസന്ധിയൊലിക്കാകും കാര്യങ്ങൾ നീങ്ങുക. ഇത് മുൻകൂട്ടി കാണുന്ന ഹൈക്കമാണ്ട് ഉമ്മന്ചാണ്ടിയോടും ,ചെന്നിത്തലയോടും കൂടുതൽ ജാഗ്രത പുലർത്തണമെന്ന നിർദേശവും നല്കിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News