പിസി ചാക്കോയെ എന്സിപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ആവര്ത്തിച്ച് ടി പി പീതാംബരന് മാസ്ററര്

പിസി ചാക്കോയെ എന്സിപിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന് ആവര്ത്തിച്ച്
സംസ്ഥാന പ്രസിഡന്റ് ടി പി പീതാംബരന് മാസ്ററര്. ചാക്കോയ്ക്ക് പാര്ട്ടിയെ
നയിക്കാന് പ്രാപ്തിയുണ്ട്. ചാക്കോയെ പാര്ട്ടിയിലേക്ക് ക്ഷണിക്കുന്നത്
ശരദ് പവാറിന്റെ താല്പര്യത്തോടെയാണെന്നും അദ്ദേഹം വ്യക്തമാക്കി.

കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച പിസി ചാക്കോയെ എന്‍സിപിയിലേക്ക് സ്വാഗതം ചെയ്ത് സംസ്ഥാന അധ്യക്ഷന്‍ ടിപി പീതാംബരന്‍ മാസ്റ്റര്‍.
അദ്ദേഹം വരുന്നത് എന്‍സിപിക്ക് ഗുണം ചെയ്യുംമെന്നും മുതിര്‍ന്ന നേതാവെന്ന നിലയില്‍ നേതൃനിരയില്‍ തന്നെ അദ്ദേഹത്തിന് അര്‍ഹിക്കുന്ന സ്ഥാനം നല്‍കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ വ്യക്തമാക്കി
ചാക്കോ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവാണ്. മുന്‍പ് ശരത് പവാറുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച നേതാവും അദ്ദേഹത്തിന്റെ സുഹൃത്തും കൂടിയാണ്. പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here