കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസത്തില്‍ നിലപാട് കടുപ്പിച്ച് എവി ഗോപിനാഥ്. തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ച് ഇന്ന് വൈകുന്നേരം തനിക്കൊപ്പമുള്ള നേതാക്കളുടെ യോഗം വിളിച്ച് എവി ഗോപിനാഥ്. പെരിങ്ങോട്ടുകുറിശ്ശിയിലുള്ള സ്വന്തം വീട്ടിലാണ് യോഗം.
തീരുമാനം ഇന്ന് വൈകുന്നേരത്തെ യോഗത്തിലോ നാളെയോ ഉണ്ടാവുമെന്നാണ് എവി ഗോപിനാഥ് അനുകൂലികള്‍ പറയുന്നത്.
കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വത്തില്‍ നിന്നും തഴഞ്ഞതോടെയാണ് എവി ഗോപിനാഥ് നേതൃത്വവുമായി ഇടഞ്ഞത്. കെ സുധാകരനും ഉമ്മന്‍ചാണ്ടിയും ഉള്‍പ്പെടെയുള്ള നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഇതുവരെ തീരുമാനം കൈക്കൊള്ളാത്തതില്‍ കടുത്ത അമര്‍ഷത്തിലാണ് എവി ഗോപിനാഥ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here