ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി രണ്ടാംപട്ടിക പ്രസിദ്ധീകരിച്ചു; പട്ടികയിൽ 28 സ്ത്രീകൾ

ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഇടതുമുന്നണി രണ്ടാംപട്ടിക പ്രസിദ്ധീകരിച്ചു. 104 സ്ഥാനാർഥികളെയാണ്‌ ചൊവ്വാഴ്ച മുന്നണി ചെയർമാൻ ബിമൻ ബസു പ്രഖ്യാപിച്ചത്. ഇതിൽ 28ഉം സ്‌ത്രീകളാണ്‌. പട്ടികയിൽ 38 പേർ 40 വയസ്സിൽ താഴെയുള്ളവരാണ്. ആദ്യ രണ്ടുഘട്ടത്തിലെ 56 മണ്ഡലത്തിലെ പേരുകൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇടതുമുന്നണി–- കോൺഗ്രസ്–- ഐഎസ്എഫ് കക്ഷികളടങ്ങുന്ന സംയുക്ത മോർച്ചയാണ് തൃണമൂലിനും ബിജെപിക്കുമെതിരെ മത്സരിക്കുന്നത്. ഇടതുമുന്നണി 165, കോൺഗ്രസ് 92, ഐഎസ്എഫ്‌ 37 എന്നിങ്ങനെയാണ്‌ മത്സരിക്കുന്ന സീറ്റുകൾ.

സ്ഥാനാർഥികളിൽ നിരവധിപേർ പുതുമുഖങ്ങളാണ്. സിപിഐ എം പിബി അംഗം മുഹമ്മദ് സലിം ഹൂഗ്ലി ജില്ലയിലെ ചാണ്ഡിത്തലയിൽനിന്ന്‌ മത്സരിക്കും. നന്ദിഗ്രാമിൽ മമത ബാനർജിക്കെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ്‌ മീനാക്ഷി മുഖർജിയും മത്സരിക്കും. ജെഎൻയു ചെയർപേഴ്സൺ ഐഷി ഘോഷ് ബർദ്വമാൻ ജില്ലയിലെ ജാമുരിയയിൽനിന്ന്‌ ജനവിധി തേടും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സയൻദീപ് മിത്ര, എസ്എഫ്ഐ മുൻ സംസ്ഥാന പ്രസിഡന്റ് മധുജ സെൻ റോയ് എന്നിവരും എസ്എഫ്ഐ, ഡിവൈഎഫ്ഐ മുൻ ഭാരവാഹികളും പട്ടികയിൽ ഇടംനേടി.

ഇടതുമുന്നണി 160 മണ്ഡലങ്ങളിലെ സ്ഥാനാർഥികളെയാണ്‌ ഇതുവരെ പ്രഖ്യാപിച്ചത്‌. ബാക്കി രണ്ടുദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. തൃണമൂലിനെ അധികാരത്തിൽനിന്ന്‌ താഴെയിറക്കാനും ബിജെപിയെ ഒറ്റപ്പെടുത്താനും യോജിക്കാൻ കഴിയുന്ന ജനാധിപത്യ മതേതര കക്ഷികളുമായി ചേർത്താണ് സംയുക്ത മോർച്ച രൂപീകരിച്ചതെന്നും ബിമൻ ബസു പറഞ്ഞു.

294 മണ്ഡലത്തിലും സംയുക്ത മോർച്ച യോജിച്ച് പോരാടും. മത്സരരംഗത്തില്ലാത്ത പല ജനാധിപത്യ മതേതര കക്ഷികളും സംയുക്ത മോർച്ചയുമായി സഹകരിക്കാൻ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നും ബിമൻ ബസു അറിയിച്ചു. കോൺഗ്രസ് ഐഎസ്എഫ് സ്ഥാനാർഥി പട്ടിക അടുത്ത ദിവസങ്ങളിൽ അവർ പ്രഖ്യാപിക്കും.ഇതിനിടെബുധനാഴ്‌ച നന്ദിഗ്രാമിൽ പരതിക നൽകിയശേഷം ഒരു അമ്പലത്തിൽ എത്തിയ മമതയ്‌ക്ക്‌ തിക്കിലും തിരക്കിലും പരിക്കേറ്റു. മറ്റ്‌ പരിപാടികൾ റദ്ദാക്കി അവർ കൊൽക്കത്തയ്‌ക്ക്‌ മടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News