തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെതിരെയും പോസ്റ്റര്‍ പ്രചാരണം

തൃപ്പൂണിത്തുറയിൽ കോൺഗ്രസ് നേതാവ് കെ ബാബുവിനെ മത്സരിപ്പിക്കുന്നതിനെതിരെ പോസ്റ്റർ പ്രതിഷേധം. സേവ് കോൺഗ്രസിൻറെ പേരിൽ പള്ളുരുത്തി മേഖലയിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

മണ്ഡലത്തിൽ ബാബുവിനെ സ്ഥാനാർഥിയാക്കിയാൽ മറ്റ് മണ്ഡലങ്ങളിലെ വിജയത്തെയും അത് ബാധിക്കുമെന്നും പോസ്റ്ററിൽ പറയുന്നു.

സ്ഥാനാർഥി സാധ്യതാപട്ടിക തയ്യാറാക്കുമ്പോൾ തന്നെ തൃപ്പൂണിത്തുറയിൽ ബാബുവിനെ പേര് ഏറെ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. കെ ബാബുവിനെ സ്ഥാനാർഥി ആക്കരുത് എന്ന് ആവശ്യപ്പെട്ടു വലിയൊരു വിഭാഗം കോൺഗ്രസ് നേതാക്കൾ തന്നെ രംഗത്തെത്തിയിട്ടുണ്ടായിരുന്നു.

ബാർകോഴ ഉൾപ്പെടെ നിരവധി കേസുകളിൽ മുഖം നഷ്ടപ്പെട്ട കെ ബാബുവിനെ സ്ഥാനാർഥി ആക്കിയാൽ മണ്ഡലത്തിലെ കോൺഗ്രസിൻറെ സാധ്യത ഇല്ലാതാക്കും എന്നാണ് വലിയൊരു വിഭാഗം നേതാക്കളും വിലയിരുത്തുന്നത്.

തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കുന്നതിനുള്ള അവസാന സമയത്ത് ഉമ്മൻചാണ്ടനേരിട്ട്നേരിട്ട് കെ ബാബുവിന് വേണ്ടി രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് കോൺഗ്രസ് നേതാക്കളുടെയും അണികളുടെയും എതിർപ്പ് പ്രകടമാക്കി മണ്ഡലത്തിൽ പോസ്റ്റർ പ്രതിഷേധം ശക്തമാകുന്നത്.

മണ്ഡലത്തിലെ പള്ളുരുത്തി മേഖലയിലാണ് സേവ് കോൺഗ്രസിൻറെ പേരിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. കെ ബാബുവിനെ തൃപ്പൂണിത്തുറയിൽ വേണ്ട എന്നും എതിർപ്പ് മറികടന്ന് സ്ഥാനാർഥി ആക്കിയാൽ മറ്റ് മണ്ഡലങ്ങളിലെ വിജയ സാധ്യതയെ അത് ബാധിക്കുമെന്നും പോസ്റ്ററിൽ പറയുന്നു.

സ്ഥാനാർഥി പട്ടിക തയ്യാറാക്കാൻ ഉള്ള സമയം അവസാനിക്കാൻ ഇരിക്കെ പോസ്റ്റർ പ്രതിഷേധം കോൺഗ്രസിന് വലിയ തിരിച്ചടി ആയിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here