പാ​ല​ക്കാ​ട് ട്രെ​യി​നി​ല്‍ ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 16 കി​ലോ സ്വ​ര്‍​ണം പി​ടി​ച്ചു

അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 16 കി​ലോ സ്വ​ര്‍​ണം ഒ​ല​വ​ക്കോ​ട് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ പി​ടി​കൂ​ടി. സംഭവത്തില്‍ മൂന്ന് പേര്‍ അറസ്റ്റിലായി. ഇവര്‍ തൃ​ശൂ​ര്‍ സ്വ​ദേ​ശി​ക​ളാ​ണ്. പ്ര​തി​ക​ളെ ചോ​ദ്യം ചെ​യ്തു വരികയാണ്. പി​ടി​യി​ലാ​യ​വ​ര്‍ സ്ഥി​ര​മാ​യി സ്വ​ര്‍​ണം ക​ട​ത്തു​ന്ന​വ​രാ​ണെ​ന്ന് റെ​യി​ല്‍​വേ പോ​ലീ​സ് പ​റ​ഞ്ഞു.

ബി​സ്ക​റ്റ് രൂ​പ​ത്തി​ലു​ള്ള സ്വ​ര്‍​ണം തൃ​ശൂ​രി​ല്‍ എ​ത്തി​ക്കാ​നാ​ണ് നി​ര്‍​ദേ​ശം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് പി​ടി​യി​ലാ​യ​വ​ര്‍ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ ആ​ഴ്ച​യി​ലും റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്നു സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചിരുന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​മാ​യ​തി​നാ​ല്‍ റോ​ഡു​മാ​ര്‍​ഗം പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​യ​തി​നാ​ല്‍ ട്രെ​യി​ന്‍ വ​ഴി​യാ​ണ് സ്വ​ര്‍​ണം ക​ട​ത്തു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്കി​യ​താ​യും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News