“ഇ​റ​ക്കു​മ​തി സ്ഥാ​നാ​ര്‍​ഥി​ക​ളെ വേ​ണ്ട’; ചാ​ല​ക്കു​ടി​യി​ല്‍ കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ല്‍ പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ രം​ഗ​ത്ത്. ഇ​റ​ക്കു​മ​തി സ്ഥാ​നാ​ര്‍​ഥി​ക​ള്‍ വേ​ണ്ടെ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യാ​ണ് പ്ര​വ​ര്‍​ത്ത​ക​ര്‍ പ​ര​സ്യ പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്. “സേ​വ് കോ​ണ്‍​ഗ്ര​സ്’ എ​ന്ന പേ​രി​ലാ​യി​രു​ന്നു പ്ര​തി​ഷേ​ധം.

“ഇ​റ​ക്കു​മ​തി സ്ഥാ​നാ​ര്‍​ഥി വേ​ണ്ടേ വേ​ണ്ട, ചാ​ല​ക്കു​ടി​ക്ക് ചാ​ല​ക്കു​ടി​ക്കാ​ര​ന്‍ മ​തി’ എ​ന്നു​ള്ള ബാ​ന​റു​മാ​യാ​ണ് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ തെ​രു​വി​ല്‍ ഇ​റ​ങ്ങി​യ​ത്. നി​ര​വ​ധി പ്ര​വ​ര്‍​ത്ത​ക​രാ​ണ് കൊ​ടി​ക​ളു​മാ​യി പ്ര​തി​ഷേ​ധ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത്.

മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍, ടി.​ജെ. സ​നീ​ഷ് കു​മാ​ര്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​ക​ളാ​യി നി​ല​വി​ല്‍ പ​രി​ഗ​ണ​ന​യി​ലു​ള്ള​ത്. ഇ​വ​ര്‍​ക്ക് പ​ക​രം ഷോ​ണ്‍ പ​ല്ലി​ശേ​രി​യേ​യോ ഷി​ബു വാ​ല​പ്പ​നെ​യോ സ്ഥാ​നാ​ര്‍​ഥി​യാ​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News