മൈക്കാട് പണിക്ക് നടന്ന പയ്യനെ പിടിച്ച് സ്ഥാനാർത്ഥിയാക്കിയ LDF ന് തെറ്റിയില്ല…വിശപ്പിൻ്റെ വേദന അനുഭവിച്ചറിഞ്ഞ ഈ യുവപോരാളി ഓണാട്ടുകരയ്ക്ക് മുതൽക്കൂട്ടാണ്

പട്ടിണി മാറ്റാനായി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ആ വിദ്യാർത്ഥി മൈക്കാട് പണി, ചാണകം ചുമക്കൽ, ശ്മശാനത്തിൽ കുഴിയെടുപ്പ്, തട്ടിൻ്റെ പണി ,മീൻ പിടുത്തം, പ്ലംബിംഗ് ജോലി, മരം വെട്ട്, പുകയില്ലാത്ത അടുപ്പിൻ്റെ പണി, പത്ര വിതരണം എന്നിങ്ങനെ ചെയ്യാത്ത ജോലികളില്ലായിരുന്നു..മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ LDF സ്ഥാനാർത്ഥിയായ മൈക്കാട് പണിക്ക് നടന്ന  ചെറുപ്പക്കാൻ എം എസ് അരുൺ കുമാർ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നു

മൈക്കാട് പണിക്ക് നടന്ന പയ്യനെ പിടിച്ച് സ്ഥാനാർത്ഥിയാക്കിയ CPI M നടപടി ശരിയാണോ…?മാവേലിക്കര നിയമസഭാ മണ്ഡലത്തിലെ LDF സ്ഥാനാർത്ഥിയായിട്ടാണ് മൈക്കാട് പണിക്ക് നടന്ന ചാര കണ്ണുകളുള്ള ഒരു ചെറുപ്പക്കാരനെ മത്സരിപ്പിക്കുന്നത്………

താൻ 8 ൽ പഠിക്കുമ്പോൾ കുടുംബത്തിൻ്റെ ഏക ആശ്രയമായിരുന്ന പിതാവ് മരിച്ചു.രണ്ട് മക്കളെ പോറ്റാനായി മാവേലിക്കര കല്ലിമേൽ പ്രദേശത്തെ വീടുകളിൽ അടുക്കള ജോലി ചെയ്ത് ആ അമ്മ മകനെയും മകളെയും പഠിപ്പിച്ചു. പട്ടിണി മാറ്റാനായി സ്കൂളിൽ പഠിക്കുമ്പോൾ തന്നെ ആ വിദ്യാർത്ഥി മൈക്കാട് പണി, ചാണകം ചുമക്കൽ, ശ്മശാനത്തിൽ കുഴിയെടുപ്പ്, തട്ടിൻ്റെ പണി ,മീൻ പിടുത്തം, പ്ലംബിംഗ് ജോലി, മരം വെട്ട്, പുകയില്ലാത്ത അടുപ്പിൻ്റെ പണി, പത്ര വിതരണം എന്നിങ്ങനെ ചെയ്യാത്ത ജോലികളില്ലായിരുന്നു….. എല്ലാറ്റിനുമൊപ്പം പഠനത്തിലും മിടുക്കനായിരുന്ന അയാൾ മാവേലിക്കര ബിഷപ്പ് മൂർ കോളജിൽ BA ലിറ്ററേച്ചറിന് ചേരുകയും sfi യൂണിറ്റ് ഭാരവാഹിയാവുകയും പിന്നീട് കോളജ് യൂണിയൻ ചെയർമാനുമായി …..

sfi ഏരിയ ഭാരവാഹിയും ജില്ലാ പ്രസിഡൻ്റും ആയി …..
DYFI മാവേലിക്കര ബ്ലോക്ക് സെക്രട്ടറിയും ജില്ലാ ട്രഷററുമായി.CPI M തഴക്കര LC സെക്രട്ടറിയായി… CPI M മാവേലിക്കര ഏരിയാ കമ്മറ്റിയംഗമാണ്…ഇപ്പോൾ DYFI സംസ്ഥാന കമ്മറ്റി അംഗവും യുവജനക്ഷേമ ബോർഡ് ജില്ലാ കോ-ഓർഡിനേറ്ററുമാണ്…
നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകുകയും പോലീസ് മർദ്ദനം ഏറ്റു വാങ്ങുകയും ചെയ്ത വിദ്യാർത്ഥി നേതാവ് .

വിശപ്പിൻ്റെ വേദന അനുഭവിച്ചറിഞ്ഞ ഈ യുവപോരാളി ഓണാട്ടുകരയ്ക്ക് മുതൽക്കൂട്ടാണ് തീർച്ച.ദാരിദ്രത്തിൻ്റെ തീച്ചൂളയിൽ നിന്നും കടന്നു വരുന്ന ഈ ബിരുദധാരി വിജയിക്കും.. സംശയം വേണ്ട ..
LDF ന് തെറ്റിയില്ല… R Rajesh MLA യുടെ പിൻഗാമിയാകാൻ അർഹതപ്പെട്ടവൻ...

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here