തിരുവനന്തപുരം ജില്ലയിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് ആവേശകരമായ സ്വീകരണം

തിരുവനന്തപുരം ജില്ലയിൽ എൽ ഡി എഫ് സ്ഥാനാർത്ഥികളുടെ പ്രചരണത്തിന് ആവേശകരമായ സ്വീകരണം. ജില്ലയിൽ 14 മണ്ഡലത്തിൽ രണ്ടിടത്തൊഴികെ എല്ലായിടത്തും സ്ഥാനാർത്ഥികളുടെ രണ്ടാമങ്കമാണ്. LDF ന്റെ മണ്ഡലം കൺവെൻഷനുകൾക്കും ഇന്ന് തുടക്കമാകും.

രാവിലെ ഏഴ് മണി മുതൽ സ്ഥാനാർത്ഥികൾ പ്രചരണ രംഗത്ത് സജ്ജീവമായി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ ശ്രീകാര്യത്ത് നിന്നാണ് പ്രചരണം ആരംഭിച്ചത്. തുടർ ഭരണം എന്നത് ജനങ്ങൾ ആഗ്രഹിക്കുന്നതാണെന്നും സർക്കാർക്കാരിന്റെ ജനകീയ വികസന പ്രവർത്തനങ്ങൾ അത് യാഥാർത്ഥ്യമാക്കുമെന്നും കടകംപള്ളി പറഞ്ഞു.

ഉപതെരഞ്ഞെടുപ്പിലൂടെ മണ്ഡലം 20 വർഷത്തിനു ശേഷം തിരിച്ചു പിടിച്ച LDF വട്ടിയൂർക്കാവിൽ വി.കെ. പ്രശാന്ത് രണ്ടാമങ്കത്തിനിറങ്ങുമ്പോൾ തികഞ്ഞ ആത്മവിശ്വാസത്തിലാണ്. കഴിഞ്ഞ വർഷത്തെക്കാൾ ഭൂരിപക്ഷം കൂടുമെന്ന ആത്മവിശ്വാസത്തിലാണ് vk പ്രശാന്ത്.

ഏവരുടെയും ശ്രദ്ധയാകർഷിക്കുന്ന നേമം മണ്ഡലത്തിൽ കടുത്ത മത്സരമാണ് പ്രതീക്ഷിക്കുന്നത്. മണ്ഡലം തിരിച്ചു പിടിക്കാനായുള്ള പോരാട്ടത്തിൽ ഇടത് സ്ഥാനാർത്ഥി വി.ശിവൻകുട്ടി ഇതിനകം മേൽ കൈ നേടി കഴിഞ്ഞു.

തിരുവനന്തപുരം മണ്ഡലത്തിൽ ആന്റണി രാജു , വർക്കലയിൽ വി.ജോയ്, ആറ്റിങ്ങലിൽ ഒ.എസ് അംബിക, നെയ്യാറ്റിൻക്കരയിൽ കെ. ആൻസലൻ, പാറശാലയിൽ സി.കെ ഹരീന്ദ്രൻ എന്നിവരും ജംഗഷ്ൻ പര്യടനത്തിലാണ്. കാട്ടാക്കട സ്ഥാർത്ഥി ഐ.ബി സതീഷും അരുവിക്കര സ്ഥാനാർത്ഥി ജി.സ്റ്റീഫനും ഒരുമിച്ച് കാട്ടാക്കടയിൽ നിന്ന് പ്രചരണം ആരംഭിച്ചത് ഏവർക്കും കൗതുകമായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here