നേമത്ത്എല്‍ഡിഎഫ്‌ സ്ഥാനാർത്ഥി വി ശിവൻകുട്ടി പ്രചരണം തുടങ്ങി

നേമം മണ്ഡലത്തിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വി.ശിവൻകുട്ടിയുടെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിനായുള്ള നേമം മണ്ഡലം കൺവെൻഷൻ നാളെ (12/3/2021) വൈകിട്ട് 4.30 ന് കരമന വച്ച് ചേരും. കൺവെൻഷൻ സി.പി.ഐ (എം) പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യും.

എൽ.ഡി.എഫ് നേതാക്കളായ അഡ്വ. ജെ.വേണുഗോപാലൻ നായർ (സിപിഐ), സഹായദാസ് (കേരള കോൺഗ്രസ് എം), എൻ.എം.നായർ (എൽ.ജെ.ഡി), അഡ്വ: എസ്.ഫിറോസ് ലാൽ (ജെ.ഡി.എസ്), പാളയം രാജൻ (കോൺഗ്രസ് എസ്). കാസിം (ഐ.എൻ.എൽ), നന്ദിയോട് സുഭാഷ് ചന്ദ്രൻ (എൻ.സി.പി) തുടങ്ങിയ നേതാക്കൾ പങ്കെടുക്കും. എല്ലാ ജനാധിപത്യ വിശ്വാസികളും ഈ കൺവെൻഷനിൽ പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് എൽ.ഡി.എഫ് മണ്ഡലം കമ്മിറ്റി സെക്രട്ടറി കരമന ഹരി അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here