എ​സ്എ​സ് എ​ൽസി, പ്ലസ്​ടു ​പ​രീ​ക്ഷ – 17ന്​ ​ തന്നെ ഒ​രു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്

എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്​ ടു ​പ​രീ​ക്ഷ ഈ ​മാ​സം 17 ന്​ ​ത​ന്നെ തു​ട​ങ്ങാ​നു​ള്ള ഒ​രു​ക്ക​വു​മാ​യി പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്​ തയ്യാറെടുക്കുന്നു.ബു​ധ​നാ​ഴ്​​ച​യോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീഷന്റെ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന്​ പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല.

പ​രീ​ക്ഷ മാ​റ്റി​വെ​ക്കാ​നു​ള്ള സ​ർ​ക്കാ​ർ നീ​ക്ക​ത്തി​നെ​തി​രെ വ്യാ​പ​ക പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് വിദ്യാഭ്യാസ വകുപ്പിന്റെ നടപടി.തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീഷന്റെ തീ​രു​മാ​നം വ​ന്നി​ല്ലെ​ങ്കി​ൽ മു​ഖ്യ​മ​ന്ത്രി​യു​മാ​യി ആ​ലോ​ചി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്കാ​നാ​ണ്​ വി​ദ്യാ​ഭ്യാ​സ വകുപ്പിന്റെ തീ​രു​മാ​നം. പരീക്ഷ മാറ്റി വെക്കാൻ അനുമതി തേടി അപേക്ഷ മു​ഖ്യ​ തെ​ര​ഞ്ഞെ​ടു​പ്പ്​ ഓഫീസർ കേ​ന്ദ്ര തെ​ര​ഞ്ഞെ​ടു​പ്പ്​ കമ്മീഷന് കൈ​മാ​റി​യി​രു​ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News