തൃശൂര്‍ പൂരം കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിന് നടപടി സ്വീകരിക്കും: വി എസ് സുനില്‍കുമാര്‍

തൃശൂര്‍ പൂരം പ്രൗഢി ചോരാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി എസ് സുനില്‍ കുമാര്‍.  ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

ഈ വര്‍ഷത്തെ പൂരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യമെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിച്ചിട്ടുള്ള ജില്ലാതല കോര്‍ കമ്മിറ്റി ഓരോ 15 ദിവസം കൂടുമ്പോഴും പൂരം നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തിന്നതിന് യോഗം ചേരുന്നുണ്ട്.

അതിന്‍റെ ഭാഗമായി ഇന്ന്  വൈകിട്ട് 5 മണിയ്ക്ക് ചീഫ് സെക്രട്ടറി ശ്രീ. വി.പി ജോയിയുടെ നേതൃത്വത്തില്‍ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ഭാരവാഹികള്‍, ഘടകപൂരങ്ങളുടെ ഭാരവാഹികള്‍, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ചേര്‍ന്ന് പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.

തൃശൂര്‍ പൂരം പ്രൗഢി ചോരാതെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നതിന് നടപടി സ്വീകരിക്കും. ഈ വര്‍ഷത്തെ തൃശൂര്‍ പൂരം അതിന്റെ തനിമയും പ്രൗഢിയും ഒട്ടും ചോര്‍ന്നുപോകാതെ എല്ലാ ചടങ്ങുകളോടും കൂടി കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് നടത്തുന്നത് സംബന്ധിച്ച് ദേവസ്വങ്ങളുടെ പ്രതിനിധികളുമായി ചര്‍ച്ച നടത്തുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറി ശ്രീ. വി.പി ജോയിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

കോവിഡ് രോഗവ്യാപന ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തൃശൂര്‍ പൂരം ഉപേക്ഷിക്കേണ്ടിവരുമെന്ന തരത്തില്‍ ചില പ്രചരണങ്ങള്‍ പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

അവയെല്ലാം അടിസ്ഥാനരഹിതമായ വാര്‍ത്തകളാണ്. കഴിഞ്ഞ വര്‍ഷത്തെ പൂരം കോവിഡ് രോഗവ്യാപനം രൂക്ഷമായ പ്രത്യേക സാഹചര്യത്തില്‍ ഉപേക്ഷിക്കേണ്ടിവന്നു എന്നത് ശരിയാണ്.

പക്ഷെ, ഈ വര്‍ഷത്തെ പൂരം ഉപേക്ഷിക്കാന്‍ തീരുമാനിച്ചിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. തൃശൂര്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ രൂപീകരിച്ചിട്ടുള്ള ജില്ലാതല കോര്‍ കമ്മിറ്റി ഓരോ 15 ദിവസം കൂടുമ്പോഴും പൂരം നടത്തിപ്പ് സംബന്ധിച്ച കാര്യങ്ങള്‍ വിലയിരുത്തിന്നതിന് യോഗം ചേരുന്നുണ്ട്.

ഇന്ന്  വൈകിട്ട് 5 മണിയ്ക്ക് ചീഫ് സെക്രട്ടറി ശ്രീ. വി.പി ജോയിയുടെ നേതൃത്വത്തില്‍ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ ഭാരവാഹികള്‍, ഘടകപൂരങ്ങളുടെ ഭാരവാഹികള്‍, ജില്ലാ ഭരണകൂടം എന്നിവര്‍ പങ്കെടുക്കുന്ന ഉന്നതതലയോഗം ചേര്‍ന്ന് പൂരം നടത്തിപ്പ് സംബന്ധിച്ച് തീരുമാനമെടുക്കും.

നിയമസഭ തെരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തില്‍, തൃശൂര്‍ പൂരം നടത്തിപ്പില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നു എന്ന തരത്തില്‍ വ്യാജപ്രചരണങ്ങള്‍ അഴിച്ചുവിട്ട് രാഷ്ട്രീയമുതലെടുപ്പ് നടത്തുന്നതിന് ചിലര്‍ നടത്തുന്ന ശ്രമങ്ങളെ പൊതുസമൂഹം തള്ളിക്കളയണം.

തൃശൂര്‍ പൂരം നടത്താതിരിക്കാം എന്നതിനെക്കുറിച്ചല്ല, എങ്ങനെ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് പൂരം നടത്താമെന്നതിനെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചുകൊണ്ട് ഈ വര്‍ഷത്തെ പൂരം എക്സിബിഷന്‍ ഉള്‍പ്പെടെയുള്ള എല്ലാ ചടങ്ങുകളോടും കൂടി നടത്തുന്നതിനാണ് തീരുമാനിച്ചിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News