കേരള കോൺഗ്രസ് സ്ഥാനാർഥി സിന്ധു മോൾ ജേക്കബിനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കിയിട്ടില്ല: വി എന്‍ വാസവന്‍

കേരള കോൺഗ്രസ് സ്ഥാനാർഥിയായി പിറവത്ത് മത്സരിക്കുന്ന സിന്ധു മോൾ ജേക്കബിനെ സിപിഐഎമ്മിൽ നിന്നും പുറത്താക്കിയ തരത്തിലുള്ള വാർത്തകൾ നിഷേധിച്ച് സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറി വി എൻ വാസവൻ.

സിന്ധു മോൾ ജേക്കബിനെ പുറത്താക്കിയിട്ടില്ല. പാർട്ടി അംഗത്വ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ സിന്ധു മോൾക്ക് രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ തടസമില്ലെന്നും വാസവൻ പറഞ്ഞു. മികച്ച സ്ഥാനാർത്ഥിയാണ് സിന്ധു എന്നും വാസവൻ കൂട്ടിച്ചേർത്തു

പിറവത്തെ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി കോട്ടയം ഉഴവൂർ സ്വദേശിനി സിന്ധു മോൾ ജേക്കബിനെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സിന്ധു മോൾ ജേക്കബ് സിപിഐഎം അംഗമാണെന്നും ഇവരെ പുറത്താക്കി എന്ന തരത്തിലുള്ള വാർത്തകൾ മാധ്യമങ്ങളിൽ വന്നത്.

എന്നാൽ ഇത് നിരാകരിച്ചുകൊണ്ട് സിപിഐഎം ജില്ലാ സെക്രട്ടറി കൂടിയായ വി എൻ വാസവൻ രംഗത്തെത്തി. പാർട്ടി അംഗത്വ കാലാവധി കഴിഞ്ഞിട്ടുണ്ടെങ്കിൽ സിന്ധു മോൾക്ക് രണ്ടില ചിഹ്നത്തിൽ മത്സരിക്കാൻ പ്രശ്നമില്ല. ജില്ലാ കമ്മിറ്റിയ്ക്കാണ് ഒരാളെ പുറത്താക്കാനുള്ള അധികാരം.ജില്ലാ കമ്മിറ്റിക്ക് മുൻപിൽ ഈ വിഷയം വന്നിട്ടില്ലെന്നും വി എൻ വാസവൻ വ്യക്തമാക്കി

ജനപ്രതിനിധിയെന്ന നിലയിൽ സിന്ധുമോളുടേത് മികച്ച പ്രവർത്തനമാണ്.
പിറവത്ത് യോജിച്ച സ്ഥാനാർത്ഥിയാണെന്നും ഏൽപ്പിച്ച കാര്യങ്ങൾ കൃത്യമായി ചെയ്യുന്ന വ്യക്തിയാണ് സിന്ധു ജേക്കബ് എന്നും വാസവൻ കൂട്ടി ചേർത്തു.

പിറവത്ത് ഇടതു പക്ഷ സ്ഥാനാർഥിയായി മത്സരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്നും പിണറായി സർക്കാരിന്റെ വികസനപ്രവർത്തനങ്ങൾ തനിക്ക് കരുത്ത് പകരുമെന്നും സിന്ധു മോൾ ജേക്കബ് കൈരളി ന്യൂസിനോട് പറഞ്ഞു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here