
കോണ്‍ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചെന്ന് തുറന്നടിച്ച് ആര്‍. എസ്.പി. സംസ്ഥാന സെക്രട്ടറി എ.എ. അസീസ്.
കോണ്‍ഗ്രസ് വിശ്വാസ വഞ്ചന കാണിച്ചെന്നും കയ്പമംഗലത്തിനു പകരം മറ്റൊരു സീറ്റെന്ന ഉറപ്പ് പാലിച്ചില്ലെന്നും അസീസ് ആരോപിച്ചു.
ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും എം എം ഹസനുമാണ് ഉറപ്പ് തന്നതെന്നും ഇക്കൂട്ടരെ എങ്ങനെ വിശ്വസിക്കുമെന്നും അസീസ് ചോദിക്കുന്നു.
ഈ മൂന്ന് പേരുടേയും ഈ പ്രവര്‍ത്തി നിരാശാജനകവും പ്രതിഷേധാര്‍ഹവുമാണെന്നും മറ്റു കക്ഷികളെ അലോസരപ്പെടുത്തി തിരഞ്ഞെടുപ്പിനെ നേരിടുന്നുവെന്നും ഒരുപക്ഷേ തിരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും അസീസ് പറഞ്ഞു.
കയ്പമംഗലം മാറ്റിത്തരാമെന്ന ഉറപ്പിലാണ് നിലവിലെ സീറ്റ് തന്നെ മതിയെന്ന നിലപാടെടുത്തത്. ചോദിച്ചത് 7 സീറ്റാണ്.
ആവശ്യപ്പെട്ടത് അമ്പലപ്പുഴയാണെന്നും എന്നാല്‍ ഇപ്പോള്‍ മട്ടന്നൂരില്‍ മത്സരിക്കാന്‍ പറയുന്നുവെന്നും അസീസ് കൂട്ടിച്ചേര്‍ത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here