വാഴൂർ സോമൻ പീരുമേടിന്‌ ഏറ്റവും അനുയോജ്യൻ

സമരഭൂമിയിൽ നിന്ന് തേര് തെളിച്ച് പീരുമേട് എൽ ഡി എഫ് സ്ഥാനാർത്ഥി വാഴൂർ സോമൻ പര്യടനം തുടങ്ങി. പീരുമേട് നിയോജക മണ്ഡലത്തിലെ അയ്യപ്പൻകോവിൽ പഞ്ചായത്ത് ചപ്പാത്തിൽ നിന്നാണ് ആദ്യഘട്ട പര്യടനം ആരംഭിച്ചത്.

എ കെ ജിയുടെ കുടിയിറക്ക് സമരത്തിന് പേര് കേട്ട സ്ഥലമാണ് അയ്യപ്പൻ കോവിൽ. മുല്ലപ്പെരിയാർ സമരം നടന്നതും അയ്യപ്പൻകോവിൽ പഞ്ചായത്തിലെ ചപ്പാത്തിലാണ്.നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വാഴൂർ സോമനും പ്രചരണത്തിന് തുടക്കം കുറിക്കാൻ തിരഞ്ഞെടുത്തതും അയ്യപ്പൻകോവിൽ പഞ്ചായത്തിനെയാണ്.

ഇന്നലെ രാവിലെ 9 മണിക്ക് ചപ്പാത്ത് ടൗണിലെ വ്യാപാരികളോടും യാത്രാക്കാരോടും വോട്ടഭ്യർത്ഥിച്ചാണ് പര്യടനം ആരംഭിച്ചത്.സർക്കാരിൻ്റെ പ്രവർത്തനത്തിൽ സംതൃപ്തരായ വോട്ടർമാർ സ്ഥാനാർത്ഥിയെ ആവേശപൂർവ്വമാണ് വരവേറ്റത്. മാതാപിതാക്കളും യുവതീയുവാക്കളുമെല്ലാം പൂർണ്ണമനസോടെ എതിരേറ്റതോടെ പ്രവർത്തകർക്കും ആവേശമായി.

കഴിഞ്ഞ 5 പതിറ്റാണ്ട് കാലമായി പീരുമേട്ടിലെ തോട്ടം തൊഴിലാളികൾക്കിടയിൽ പ്രവർത്തിക്കുകയും തൊഴിലാളികളുടെ ഉന്നമനത്തിനായി അക്ഷീണം പ്രവർത്തിക്കുകയും ചെയ്തു. ഒരു നേതാവിനെ നതിനു പരിതങ്ങളുടെ കുടുമ്പാഗമായ വാഴൂർ സോമനെ ഇരുകരങ്ങളും നീട്ടിയാണ് സ്വീകരിച്ചത്.അയ്യപ്പൻകോവിൽ ചക്കുപള്ളം പഞ്ചായത്തുകളിലാണ് ആദ്യ ദിവസം പര്യടനം പൂർത്തിയാക്കിയത്.സർക്കാരിൻ്റെ വികസന നേട്ടങ്ങൾ ജനങ്ങളിൽ വിശ്വാസീയത വർദ്ധിപ്പിക്കാൻ കഴിഞ്ഞു. ചപ്പാത്തിൽ നിന്ന് ആരംഭിച്ചപര്യടന പരിപാടിക്ക് മികച്ച പിന്തുണയാണ് ബഹുജനങ്ങൾ നൽകിയത്. അയ്യപ്പൻകോവിൽ ആദ്യ കാല കമ്യൂണിസ്റ്റ് പ്രവർത്തകനായ രാജപ്പൻ്റ വീട്ടിലെത്തിയ വാഴൂർ സോമനുമായ കുറച്ച് സമയം ചിലവിട്ട ശേഷമാണ് യാത്ര തിരിച്ചത്.

പര്യടന പരിപാടിയിൽ ഇ എസ് ബിജിമോൾ എം എൽ എ, സി പി എം ജില്ലാ സെക്രട്ടറിയേറ്റംഗം പി എസ് രാജൻ, എൽ ഡി എഫ് പീരുമേട് നിയോജക മണ്ഡലം കൺവീനർ ജോസ് ഫിലിപ്പ്, അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡൻ്റ് മിനി നന്ദകുമാർ അയ്യപ്പൻകോവിൽ മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എ എൽ ബാബു, സുമോദ് ജോസഫ്, കെ ജെ ജോസഫ്, നിഷാ ബിനോജ്, ജോമോൻവെട്ടിക്കാല,മനു കെ ജോൺ ഇടങ്ങിയവരുടെ നേത്രുത്വത്തിലാണ് പര്യടന പരിപാടി നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News