കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നു: അഭിനന്ദിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

കേരളത്തില്‍ കോവിഡ് വ്യാപനം കുറയുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ഒരു മാസത്തിനുള്ളില്‍ കേരളത്തിലുണ്ടായ മാറ്റം അഭിനന്ദനാര്‍ഹമാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

അതേസമയം സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ ആഴ്ച്ചയില്‍ മുഴുവന്‍ ദിവസവും വാക്‌സീന്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനം.

ആഴ്ച്ചയില്‍ ചുരുങ്ങിയത് 4 ദിവസം വാക്‌സീന്‍ നല്‍കിയാല്‍ മതിയെന്നാണ് പുതിയ പുതിയ ഇളവ്. മറ്റ് അടിയന്തര ആരോഗ്യസേവനങ്ങളെ ബാധിക്കാതിരിക്കാനാണ് ഈ പുതിയ ഇളവ്.

അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യമാണ്. ആഴ്ചകള്‍ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും പ്രതിദിന കോവിഡ് കേസുകള്‍ 20,000 കടന്നിരുന്നു. 24 മണിക്കൂറിനിടെ 22,854പേര്‍ക്കായിരുന്നു കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News