കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് പോകുന്നു ; എ വി ഗോപിനാഥ്

കെപിസിസിക്ക് മേൽ സമ്മർദ്ദം ശക്തമാക്കി അനുകൂലികളുടെ യോഗം വിളിച്ചു ചേർത്ത് എ വി ഗോപിനാഥ്. പുനഃസംഘടന ഉണ്ടായേ പറ്റൂ. തന്നെ പാർട്ടിയിൽ നിന്ന് ചവിട്ടി പുറത്താക്കാൻ ചിലർ ശ്രമിക്കുന്നുണ്ടെന്നും നാളെ കഴിഞ്ഞ് തുടര്‍ തീരുമാനമെടുക്കുമെന്നും എവി ഗോപിനാഥ് പറഞ്ഞു.

കോണ്‍ഗ്രസ് തകര്‍ച്ചയിലേക്ക് പോകുന്നുവെന്നും  കോണ്‍ഗ്രസിന്റെ തലപ്പത്ത് സുഖം അനുഭവിക്കുന്നവര്‍ മാത്രമാണെന്നും എ വി ഗോപിനാഥ് മാധ്യമങ്ങളോട് പറഞ്ഞു.

കോണ്‍ഗ്രസിലെ ഗ്രൂപ്പുകൾക്കെതിരെ ശക്തമായ വിമർശനമുന്നയിച്ചിട്ടും നേതൃത്വത്തിൻ്റെ ഭാഗത്ത് നിന്ന് നടപടി യുണ്ടാത്തതിനെ തുടർന്നാണ് എവി ഗോപിനാഥ് അനുകൂലികളുടെ യോഗം വിളിച്ചു ചേർത്തത്. കെ സുധാകരൻ വന്നു പോയപ്പോൾ പ്രതീക്ഷയുണ്ടായിരുന്നു എന്നാൽ തുടർനടപടികളുണ്ടായില്ല.
കോൺഗ്രസിനകത്ത് അവഗണന നേരിടാൻ തുടങ്ങിയിട്ട് 20 വർഷമായി. താനടക്കമുള്ള പ്രവർത്തകരുടെ പ്രയാസങ്ങൾ നേതാക്കൾക്ക് മനസ്സിലാവുന്നില്ല. പ്രശ്നം പരിഹരിക്കാമെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞതിനാൽ ഒരു ദിവസം  കൂടി കാത്തിരിക്കുകയാണ്.
തന്നെ പാര്‍ട്ടിയില്‍ നിന്ന് എന്നെ പുകച്ചു പുറത്തു ചാടിക്കാൻ ചിലർ ബോധപൂർവം ശ്രമിക്കുന്നു. ഇപ്പോള്‍ നിയമസഭയില്‍ ഉള്ള പലരേയും പുറത്തിരുത്തുകയെന്നത് കൂടി അവരുടെ ലക്ഷ്യമാണ്.
പെരിങ്ങോട്ടു കുറിശ്ശിയില്‍ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം ഭാരവാഹികളും പഞ്ചായത്ത് അംഗങ്ങളും പങ്കെടുത്തു. മറ്റന്നാള്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്‍റെ അവഗണനയ്ക്കെതിരെ നിര്‍ണായകമായ രാഷ്ട്രീയ തീരുമാനം എവി ഗോപിനാഥ് എടുക്കുമെന്നാണ് സൂചന.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News