ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ബിജെപിയെ തുരത്താന്‍ പോകുന്നത് ; കോടിയേരി ബാലകൃഷ്ണന്‍

ട്രാക്ടര്‍ ഓടിച്ചും കടലില്‍ ചാടിയുമാണോ രാഹുല്‍ ബിജെപിയെ തുരത്താന്‍ പോകുന്നതെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ബിജെപിയുടെ ഭരണംകൊണ്ട് ഇന്ത്യയിലെ സാധാരണ ഹിന്ദുവിന് എന്ത് ലഭിച്ചുവെന്നും കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. വട്ടിയൂര്‍ക്കാവിലെ എല്‍ഡിഎഫിന്‍റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം

ജെ പി നഢ കോൺഗ്രസ് എംഎല്‍എമാരെ പിടിക്കാൻ പോണ്ടിച്ചേരിയിൽ ചെന്നപ്പോൾ രാഹുൽ ഗാന്ധി വയനാട്ടിൽ  ട്രാക്ടർ ഓടിക്കുന്നുവെന്ന് കോടിയേരിയുടെ പരിഹാസം. യുഡിഎഫിന്‍റെയും ബിജെപിയുടെയും സ്ഥാനാര്‍ത്ഥി പട്ടിക പോലും പുറത്ത് വരും മുന്‍പ്
തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കം കുറിച്ച് എല്‍ഡിഎഫ് പ്രചരണത്തില്‍ മുന്‍തൂക്കം കരസ്ഥമാക്കി ക‍ഴിഞ്ഞു.

മോദിയുടെ ഹിന്ദുവെന്നാല്‍ അദാനിയും അംബാനിയുമാണ്. കോഴിമുട്ട ചോദിച്ചപ്പോള്‍ തരാത്തവരാണ് കോഴിയെ തരാമെന്ന് പറയുന്നത്. കേരളത്തിലെ വികസനം മോദി കാരണമെന്ന് ബിജെപിക്കാര്‍ പറയുന്നു. എങ്കില്‍ എന്ത് കൊണ്ട് ഗുജറാത്തില്‍ ഇത് നടപ്പിലാക്കുന്നില്ല. 60 വയസ് കഴിഞ്ഞവര്‍ക്ക് ഇനി വാര്‍ധക്യ പെന്‍ഷന്‍ ലഭിക്കാന്‍ ഉണ്ടെങ്കില്‍ എല്‍ഡിഎഫ് വന്നാല്‍ അതിന് നടപടി സ്വീകരിക്കും. ഒരു വീട്ടിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ക്ക് തലയില്‍ മുണ്ടിട്ട് പോകേണ്ട അവസ്ഥയില്ല.

കോണ്‍ഗ്രസില്‍ ഉരുള്‍പ്പൊട്ടല്‍ നടക്കുകയാണ്. പി സി ചാക്കോ പറഞ്ഞത് കോണ്‍ഗ്രസ് കേള്‍ക്കുന്നില്ല. ഇത്തവണ നമുക്ക് 100 സീറ്റിന് മുകളില്‍ ലഭിക്കണം. ബിജെപി പ്രസിഡന്റ് പറയുന്നു 35 സീറ്റ് കിട്ടിയാല്‍ ഭരിക്കും എന്ന്. ആഭ്യന്തര പ്രശ്‌നത്തെ തുടര്‍ന്ന് ബിജെപി മുഖ്യമന്ത്രിക്ക് രാജി വെയ്‌ക്കേണ്ടി വന്നു.

ഇടതുപക്ഷം ഇത്തവണ അധികാരത്തില്‍ വന്നില്ലെങ്കില്‍ അത് നാടിന്റെ ദുരന്തമായി മാറും. എല്‍ ഡി എഫ് വന്നാല്‍ എല്ലാം ശരിയാകുമെന്ന് വെറുതെ പറഞ്ഞതല്ല. പിണറായി വിജയന്‍ സര്‍ക്കാരിന് ഇച്ഛാശക്തി ഉണ്ടത് കൊണ്ടാണ് വികസനം വന്നത്. പ്രശാന്ത് മേയര്‍ ബ്രോ ആയിരുന്നെങ്കില്‍ ഇപ്പോള്‍ എംഎല്‍എ ബ്രോ ആണ്.

വട്ടിയൂര്‍ക്കാവിലും, പാറശാലയിലും, ചിറയിന്‍കീ‍ഴും കണ്‍വെന്‍ഷനുകള്‍ക്കാണ് ഇന്നലെ വൈകിട്ടോടെ തുടക്കമായത്.  ചികില്‍സാ ആവശ്യത്തിനായി ഒരു വര്‍ഷത്തൊളം മാറി നിന്ന സിപിഐഎം പൊളിറ്റ് ബ്യുറോ അംഗം കോടിയേരി ബാലകൃഷ്ണനായിരുന്നു വട്ടിയൂര്‍ക്കാവി ലെ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത്.

രാഹുല്‍ ഗാന്ധിയേയും, ബിജെപിയേയും കോടിയേരി കടന്നാക്രമിച്ചു. എൽ ഡി എഫ് വന്നാൽ എല്ലാം ശരിയാകുമെന്ന് തങ്ങള്‍ വെറുതെ പറഞ്ഞതല്ല. പിണറായി വിജയൻ സർക്കാരിന്‍റെ  ഇച്ഛാശക്തി  കൊണ്ടാണ് വികസനം വന്നത്. ഇടതുപക്ഷം ഇത്തവണ അധികാരത്തിൽ വന്നില്ലെങ്കിൽ അത് നാടിൻ്റെ ദുരന്തമായി മാറുമെന്ന് കോടിയേരി ഓര്‍മ്മിപ്പിച്ചു.

അതേസമയം, എൽ ഡി എഫ്  പാറശാല മണ്ഡലം കൺവെൻഷൻ  മന്ത്രി കടകംപള്ളി സുരേന്ദ്രൻ  ഉദ്ഘാടനം ചെയ്തു. നാടിൻ്റെ നന്മ ആഗ്രഹിക്കുന്നവർ  വീണ്ടും ഇടതുപക്ഷ സർക്കാർ അധികാരത്തിലെത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് . കടകംപള്ളി പറഞ്ഞു.  പ്രളയകാലത്ത് ദുരന്തത്തില്‍പ്പെട്ടവരെ രക്ഷിക്കാന്‍ നല്‍കിയ ഹെലികോപ്റ്ററിനു വരെ വാടക ചോദിച്ച കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍ നിലപാടുകളെ അതിജീവിച്ചു കൊണ്ടാണ് ജനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ പ്രവര്‍ത്തിച്ചതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ പറഞ്ഞു .  ചിറയിന്‍കീഴ് മണ്ഡലം കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ യോഗങ്ങളില്‍ സ്ഥാനാര്‍ത്ഥികളായ വി കെ പ്രശാന്ത്, സികെ  ഹരീന്ദ്രന്‍, വി ശശി, എന്നിവര്‍ പങ്കെടുത്തു. സി പി ഐ എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ ,മാങ്കോട് രാധാകൃഷ്ണന്‍, മറ്റ് ഇടത് മുന്നണി നേതാക്കള്‍ എന്നീവര്‍ സംസാരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News