കെ എസ് ആര്‍ ടി സി ഡിപോയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍; നിരവധി പേര്‍ക്ക് പരിക്ക്; കാഴ്ചക്കാരായി നിന്ന് യാത്രക്കാര്‍

നെടുമങ്ങാട് കെ എസ് ആര്‍ ടി സി ഡിപോയില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ ഏറ്റുമുട്ടല്‍. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. പാരലല്‍ കോളജിലെയും, സ്‌കൂളിലെയും ഇരുപതോളം വിദ്യാര്‍ഥികളാണ് സംഘര്‍ഷത്തില്‍ ഏര്‍പെട്ടത്. ഇവര്‍ അസഭ്യം വിളികളുമായി ഏറ്റുമുട്ടിയപ്പോള്‍ യാത്രക്കാര്‍ക്ക് ആദ്യം കാഴ്ചക്കാരായി നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. നിരവധി വിദ്യാര്‍ഥികള്‍ക്ക് മര്‍ദനമേറ്റു. ഒടുവില്‍ കെ എസ് ആര്‍ ടി സി ജീവനക്കാരും യാത്രക്കാരും ചേര്‍ന്ന് രംഗം ശാന്തമാക്കി. പൊലീസ് എത്തുന്നതിനിടെ അക്രമികള്‍ ഓടി രക്ഷപ്പെട്ടു. ഡിപോയില്‍ എയ്ഡ് പോസ്റ്റ് ഡിപോയില്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ പൊലീസ് ഉണ്ടാകാറില്ല. മുന്‍പ് ഇവിടെ വനിത പൊലീസിനെ ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ടായിരുന്നെങ്കിലും ഇപ്പോള്‍ അതും പിന്‍വലിച്ചു.

പൊലീസിനെ നിയോഗിച്ച്‌ പ്രശ്‌നത്തിന് പരിഹാരം കാണണമെന്ന് ജീവനക്കാരും യാത്രക്കാരും ആവശ്യപ്പെട്ടു. വിദ്യാര്‍ഥികളുടെ അടിപിടി പലപ്പോഴും പൊലീസിനെ തങ്ങള്‍ അറിയിച്ചിട്ടും കാര്യമായ നടപടിയുണ്ടാകാറില്ലെന്ന് ജീവനക്കാര്‍ പരാതിപ്പെട്ടു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന സംഭവത്തില്‍ വിഡിയോയില്‍ കണ്ട എട്ട് വിദ്യാര്‍ഥികളെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി. പ്രായപൂര്‍ത്തി ആകാത്തവരായതിനാല്‍ രക്ഷാകര്‍ത്താക്കളെയും കൂട്ടി സ്റ്റേഷനില്‍ ഹാജരാവാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്ന് എസ് ഐ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News