ജനങ്ങള്‍ ജയിച്ചാലും നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു കോണ്‍ഗ്രസ് ; ഇ പി ജയരാജന്‍

ജനങ്ങള്‍ ജയിച്ചാലും നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു കോണ്‍ഗ്രസ് എന്ന് മന്ത്രി ഇ പി ജയരാജന്‍. വന്‍ ഭൂരിപക്ഷത്തില്‍ ഇടത് മുന്നണി അധികാരത്തില്‍ വരുമെന്നും ജയരാജന്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് നേതാക്കള്‍ കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുകയാണ്. ജനങ്ങള്‍ ജയിച്ചാലും നിലനില്‍പ്പില്ലാത്ത പാര്‍ട്ടിയായി മാറിക്കഴിഞ്ഞു കോണ്‍ഗ്രസ്. ഇന്ത്യയുടെ ഭാവിക്ക് കേരളം മാര്‍ഗ്ഗദര്‍ശ്ശിയാകണമെങ്കില്‍ ഇടതുപക്ഷത്തിന്റെ വിജയം ഉറപ്പാക്കണം.

കിഫ്ബിയുടെ ഭാഗമായതിന് പ്രമുഖ സാമ്പത്തിക വിദഗ്ദ്ധന്‍ കെ എം എബ്രഹാമിനെ പ്രതിപക്ഷം വേട്ടയാടുന്നു. കേരളത്തിന്റെ പുരോഗതിയും വളര്‍ച്ചയും തകര്‍ക്കാന്‍ ബിജെപിയും കോണ്‍ഗ്രസും ശ്രമിക്കുന്നു.കുറേ ഏജന്‍സികളെ കൊണ്ട് വേട്ടയാടാനാണ് ശ്രമിക്കുന്നതെന്നും ജയരാജന്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News